STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1212.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള പൊതുമരാമത്ത് പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( സി )
നബാര്‍ഡ് ഫണ്ടില്‍ ആലത്തൂര്‍ മണ്ഡലത്തിലെ ഏതെങ്കിലും പദ്ധതി പുതുതായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1213.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം തിരുവല്ല റോഡ്, കാക്കനാട് റെയില്‍വേ മേല്‍പ്പാലം, കൃഷ്ണപുരം മാമ്പ്രകുന്നേല്‍ റെയിൽവേ മേല്‍പ്പാലം, താമരക്കുളം റെയില്‍വേ മേല്‍പ്പാലം (എല്‍ സി നം. 42) എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വിശദമാക്കാമോ?
1214.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവിലും മുന്‍ സര്‍ക്കാരിന്റെ കാലയളവിലും (2016-21) വര്‍ക്കല മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ടി കാലയളവില്‍ ഓരോ പദ്ധതിക്കും ലഭിച്ച ഭരണാനുമതി തുക എത്രയെന്ന് വിശദമാക്കാമോ;
( സി )
ടി കാലയളവില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികളില്‍ പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ഡി )
ലഭ്യമായ ഭരണാനുമതികളുടെ അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാത്ത പ്രവൃത്തികളുടെ നിലവിലെ നടപടികള്‍ വിശദമാക്കാമോ?
1215.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ നടന്നുവരുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി എന്തെന്നും വിശദമാക്കാമോ?
1216.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കുന്ദമംഗലം മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്നും നോണ്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
കുന്ദമംഗലം റസ്റ്റ് ഹൗസിന്റെ വിപുലീകരണത്തിനു നല്കിയ ഭരണാനുമതി റദ്ദുചെയ്യാനുണ്ടായ കാരണം വ്യക്തമാക്കാമോ ?
1217.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് എത്ര ഔദ്യോഗിക വാഹനങ്ങൾ അനുവദിച്ചിട്ടുണ്ടെന്നും ഏതൊക്കെ വാഹനങ്ങളാണെന്നും അറിയിക്കാമോ; ഒന്നിലധികം ഔദ്യോഗിക വാഹനങ്ങൾ അനുവദിക്കാൻ ഇടയായ സാഹചര്യം എന്താണ് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വകുപ്പ് മന്ത്രിയുടെ ഓഫീസ് ആവശ്യങ്ങൾക്ക് എത്ര വാഹനങ്ങൾ അനുവദിച്ചിട്ടുണ്ടെന്നും ഏതൊക്കെ വാഹനങ്ങളാണെന്നും ഏതൊക്കെ സർക്കാർ വകുപ്പുകൾ ആണ് വാഹനങ്ങൾ നൽകിയിട്ടുള്ളത് എന്നും വ്യക്തമാക്കുമോ;
( സി )
മന്ത്രി ഓഫീസിലെ ജീവനക്കാർ സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; മേൽപ്പറഞ്ഞ വാഹനങ്ങളുടെ കഴിഞ്ഞ ആറുമാസത്തെ യാത്രാ വിവരങ്ങൾ ഉൾപ്പെടുന്ന ലോഗ് ബുക്കുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
1218.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്തിൻ വകുപ്പിന്റെ പ്രവർത്തനം വിലയിരുത്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇൻ ഗവൺമെന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ;
( ബി )
ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് ഐ.എം.ജി. സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ റിപ്പോർട്ടിലെ പ്രധാന ശിപാർശകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് ആലോചിക്കാതെയും ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്താതെയുമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് കാണിച്ച് ഉദ്യോഗസ്ഥർ കത്തു നൽകിയിട്ടുണ്ടോ;
( ഡി )
റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ആകെ എത്ര രൂപയാണ് ഐ.എം.ജി.-ക്ക് നൽകിയതെന്ന് വ്യക്തമാക്കുമോ;
( ഇ )
റിപ്പോർട്ട് പ്രകാരമുള്ള ശിപാർശകൾ എന്നു മുതൽ എപ്രകാരം നടപ്പാക്കുന്നതിനാണ് ആലോചിക്കുന്നതെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങൾ അറിയിക്കുമോ;
( എഫ് )
ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് റിപ്പോർട്ട് പരിഷ്കരിക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടോ?
1219.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം തിരൂര്‍ നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കിയതും നടപ്പിലാക്കുന്നതുമായ പ്രവൃത്തികളുടെ വിശദ വിവരം ലഭ്യമാക്കുമോ ;
( ബി )
ഓരോ പ്രവൃത്തിക്കും ചെലവഴിക്കുന്ന തുക എത്രയാണെന്ന വിവരം അറിയിക്കുമോ ?
1220.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ടൗൺ നവീകരണ പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കാമോ; ടി പ്രവൃത്തി കരാര്‍ കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാകുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോയെന്ന് വിശദമാക്കാമോ ?
1221.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18 സംസ്ഥാന ബജറ്റില്‍ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന തിരുവമ്പാടി-കൊടുവള്ളി മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അടിവാരം-കേളന്‍മൂല റോഡിന് ധനാനുമതി ലഭിക്കുന്നതിന് കാലതാമസം വന്ന കാരണം വിശദമാക്കുമോ;
( ബി )
അടിവാരം-കേളന്‍മൂല റോഡ് പ്രൊപോസൽ ഇപ്പോള്‍ ഏത് അവസ്ഥയിലാണെന്ന് വ്യക്തമാക്കുമോ;
( സി )
അടിവാരം-കേളന്‍മൂല റോഡിന് ധനാനുമതി ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1222.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റശേഷം പൊതുമരാമത്ത് വകുപ്പ് തൃശൂർ നിയോജക മണ്ഡലത്തില്‍ കെട്ടിടം, നിരത്ത്, പാലങ്ങള്‍, മെയ്‍ന്റനന്‍സ് വിഭാഗങ്ങള്‍ക്ക് അനുവദിച്ച പ്രവൃത്തികളുടെയും തുകയുടെയും വിശദവിവരം ലഭ്യമാക്കുമോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിവരം ലഭ്യമാക്കുമോ?
1223.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളീയം, നവകേരളം പരിപാടികൾക്കായി പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഏതൊക്കെ സ്ഥാപനങ്ങൾ സ്പോൺസർഷിപ്പ് നൽകിയിട്ടുണ്ട്; സ്പോൺസർഷിപ്പ് നൽകിയ സ്ഥാപനങ്ങളുടെ പേരും നൽകിയ തുകയും സേവനങ്ങളും സംബന്ധിച്ച വിശദാംശങ്ങളും വ്യക്തമാക്കുമോ?
കരാറുകാർക്ക് കുടിശിക
1224.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പ്രവൃത്തികൾ ചെയ്ത കരാറുകാർക്ക് കുടിശിക ഇനത്തിൽ നാളിതുവരെ എത്ര തുക വിതരണം ചെയ്യാനുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കരാറുകാർക്ക് കുടിശിക നൽകാത്തതിനാൽ മരാമത്ത് ജോലികൾ പ്രതിസന്ധിയിലായത് പരിഹരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
കുടിശിക തുക നൽകുന്നതിനുള്ള പണം ഏത് രീതിയിൽ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എത്ര സമയത്തിനുള്ളിൽ കുടിശിക പൂർണമായും കൊടുത്തു തീർക്കാൻ കഴിയുമെന്നും വ്യക്തമാക്കുമോ?
1225.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിലെ തൃപ്രയാർ-കാഞ്ഞാണി-ചാവക്കാട് റോഡിലെ 2016-17ലെ ബജറ്റ് പ്രവൃത്തിയായ 7/000-14/600 വരെയുള്ള ഭാഗത്തെ ബി.എം. ആൻഡ് ബി.സി. പ്രവൃത്തിക്ക് അധികരിച്ച ജി.എസ്.റ്റി. തുക ഉൾപ്പെട്ട പുതുക്കിയ ഭരണാനുമതി ഇതുവരെ ലഭ്യമായിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പൊതുമരാമത്ത് ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും പ്രസ്തുത പ്രവൃത്തിയുടെ ഭരണാനുമതിക്ക് വേണ്ടി ഫയൽ നമ്പർ സി.ഇ.പി.ഡബ്ള്യു.ഡി./18423/2022-സി3(ഡബ്ള്യു)-ആർ.ഡി. തീയതി 11.07.2023 പ്രകാരം സർക്കാരിലേക്ക് കത്ത് നൽകിയിട്ടും അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ അടിയന്തരമായി അനുമതി നൽകുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത റോഡ് നിർമ്മാണം പൂർത്തീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശങ്ങൾ നൽകാമോ?
1226.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറവിലങ്ങാട് ബൈപാസ് നിര്‍മ്മാണ പ്രവൃത്തിയുടെ കരാർ നിലവിലുള്ള നിരക്ക് പ്രകാരം പുതുക്കി സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായുള്ള ഡി.പി.ആര്‍. റോഡ്സ് വിഭാഗം ചീഫ് എഞ്ചിനീയര്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ; ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
കുറവിലങ്ങാട് ബൈപാസ് നിര്‍മ്മാണത്തിന് കാലതാമസം എന്താണെന്ന് വിശദീകരിക്കാമോ;
( ഡി )
ഈ ഫയല്‍ ഇപ്പോള്‍ ആരുടെ പക്കലാണെന്ന് അറിയിക്കാമോ?
1227.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരാർ ഒപ്പിട്ടിട്ടും റോഡുകളുടെ പണികൾ ഉൾപ്പെടെയുള്ള മരാമത്ത് പണികൾ സമയബന്ധിതമായി ചെയ്യുവാൻ കരാറുകാർ തയ്യാറാകാത്തതിനെ തുടർന്ന് പൊതുജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
കരാറുകാരുടെ കുടിശിക തുക നൽകുന്നതിലെ വീഴ്ചകൾ മൂലമാണോ അവർ ഇത്തരം ഒരു നിലപാട് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ത്വരിതഗതിയില്‍ മരാമത്ത് ജോലികൾ പൂർത്തീകരിക്കുമ്പോൾ ചെലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായ ഗുണനിലവാരം ഉറപ്പാക്കാൻ സാധിക്കാതെ വരുമെന്നതിനാൽ ഇക്കാര്യത്തിൽ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1228.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ കോളിച്ചാല്‍-എടപ്പറമ്പ റീച്ചില്‍ വനം വകുപ്പിന്റെ അനുമതിയില്ലാത്തത് മൂലം എത്ര കിലോമീറ്റര്‍ റോഡ് ഉപയോഗയോഗ്യമാല്ലാതെ കിടപ്പുണ്ട്; വിശദാംശങ്ങള്‍ ല്യമാക്കാമോ;
( ബി )
ഇതിന്റെ ഭാഗമായി വരുന്ന പള്ളച്ചി മുതല്‍ പരപു വരെ റോഡ് പൊട്ടിപൊളിഞ്ഞ് ബസ് ഗതാഗതം നിര്‍ത്തിവച്ച വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
റോഡിന്റെ പൊട്ടിപൊളിഞ്ഞ ഭാഗം റിപ്പയര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിനായി തന്നിട്ടുള്ള എസ്റ്റിമേറ്റിന് അനുമതി നല്‍കുന്ന വിഷയം പരിഗണിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ?
1229.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരത്തിലെ ഏതൊക്കെ റോഡുകളാണ് സാംസ്കാരിക ഇടനാഴികളായി വികസിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
സാംസ്കാരിക ഇടനാഴികളില്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
സാംസ്കാരിക ഇടനാഴികളായി വികസിപ്പിക്കുന്ന റോഡുകളിൽ ഏതെങ്കിലും സ്ഥലത്ത് ഒരു ഫുഡ് സ്ട്രീറ്റ് കൂടി സജ്ജമാക്കുന്ന വിഷയം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
1230.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപ്പാതയുമായി ബന്ധിപ്പിച്ച് കോഴിക്കോട്-വയനാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത വിഭാവനം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പാതയുടെ അലൈന്‍മെന്റ് സംബന്ധിച്ച വിശദാംശം തയ്യാറാക്കിയിട്ടുണ്ടോയെന്നും ഇത് എത്ര മീറ്ററിലാണ് നിര്‍മ്മിക്കുകയെന്നും വിശദമാക്കുമോ;
( സി )
കോഴിക്കോട്-വയനാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെ പ്രൊപ്പോസലിന്റെ തല്‍സ്ഥിതി വിശദമാക്കുമോ?
1231.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേട്ട-ആനയറ-ഒരുവാതിൽകോട്ട മാതൃകാറോഡ് പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
ടി പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ;
( സി )
ടി പ്രവൃത്തി എപ്പോൾ പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത് എന്ന് വിശദമാക്കാമോ?
1232.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 ലെ ബജറ്റിൽ തുക അനുവദിച്ച അയ്യന്തോൾ പുഴക്കൽ മോഡൽ റോഡിന്റെ (നാലാം ​ഘട്ടം) നിലവിലെ പ്രവർത്തന പുരോഗതി വിശദമാക്കാമോ?
1233.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തമ്മനം-പുല്ലേപ്പടി-കാക്കനാട്-തങ്കളം റോഡ് വികസനത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ; പ്രസ്തുത റോഡിന്റെ വികസനത്തിന് എത്ര രൂപ വകയിരുത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത റോഡ് വികസനം സംബന്ധിച്ച് ഫൈനൽ അലൈൻമെന്റ് പൂർത്തിയാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത റോഡ് കടന്നുപോകുന്ന പ്രദേശത്ത് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വസ്തുവിന്റെ ക്രയവിക്രയങ്ങളും പുനരുദ്ധാരണ പ്രവർത്തനങ്ങളും മരവിപ്പിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്നുമുതലാണ് മരവിപ്പിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
തമ്മനം-പുല്ലേപ്പടി-കാക്കനാട്-തങ്കളം റോഡ് വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നത് എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്ന് അറിയിക്കാമോ;
( ഇ )
പ്രസ്തുത റോഡിന്റെ നിർമ്മാണം എന്നത്തേക്ക് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1234.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം - കുറ്റ്യാടി സംസ്ഥാന പാതയിലെ ബി.സി. ഓവര്‍ലേ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്നും പ്രസ്തുത പ്രവൃത്തികള്‍ എപ്പോൾ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ;
( ബി )
നാദാപുരം - കുറ്റ്യാടി സംസ്ഥാന പാതയിലെ കക്കട്ടില്‍ എന്ന സ്ഥലത്ത് ജല വിതരണത്തിനായി കുഴിച്ച ഭാഗങ്ങളില്‍ റോ‍ഡിന്റെ തകരാര്‍ പരിഹരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എപ്പോൾ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
1235.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തങ്കളം-കോഴിപ്പിള്ളി ന്യൂ ബെെപ്പാസ് ആദ്യറീച്ചുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിലുള്ള ഫയല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഫയല്‍ തീര്‍പ്പുകല്‍പ്പിച്ച് അടിയന്തരമായി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
1236.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ തീരദേശ ഹെെവേ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
തീരദേശ ഹെെവേ യാഥാര്‍ഥ്യമാക്കുന്നതിന് നാളിതുവരെ എന്തൊക്കെ നടപടികളാണ് പൂർത്തീകരിച്ചത്; വിശദാംശങ്ങള്‍ അറിയിക്കാമോ?
1237.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം - നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ; നിലവില്‍ ഭൂമി ഏറ്റെടുക്കലിന് മാര്‍ക്ക് ചെയ്ത സ്ഥലം കൂടാതെ ഇരുവശങ്ങളിലും സര്‍വീസ് റോഡിന് കൂടി സ്ഥലം ഏറ്റെടുക്കുമെന്ന അഭ്യൂഹവും ആശങ്കയും പടരുന്നത് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന് പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?
1238.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ആഴാംകോണം- മണമ്പൂര്‍-കവലയൂര്‍-കുളമുട്ടം റോഡിന്റെ നവീകരണം സംബന്ധിച്ചു നിലവില്‍ എന്തെല്ലാം നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
1239.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ ബി.എം. ആന്റ് ബി.സി. നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ റോഡുകള്‍ ഏതൊക്കെയാണെന്നും അവയുടെ ദൈര്‍ഘ്യം എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ബി.എം. ആന്റ് ബി.സി. നിലവാരത്തില്‍ നിര്‍മ്മാണത്തിന് അനുമതി ലഭിച്ച, നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന റോഡുകളുടെ വിശദവിവരം ലഭ്യമാക്കുമോ?
1240.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി ബൈപ്പാസിന്റെ നിര്‍മ്മാണം നാളിതുവരെ ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
ഇതിന്റെ ഭരണാനുമതി എന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കുമോ; ഈ പദ്ധതി എത്രയും വേഗം ആരംഭിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം വിളിച്ച് തടസ്സങ്ങള്‍ നീക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
അങ്കമാലി നിയോജകമണ്ഡലത്തില്‍ റീ-ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന മൂക്കന്നൂര്‍-ഏഴാറ്റുമുഖം-ബ്ലാച്ചിപ്പാറ-പാലിശ്ശേരി റോഡ് പൂര്‍ത്തീകരിക്കുന്നതിലെ കാലതാമസം വിശദമാക്കാമോ; പ്രസ്തുത റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ആക്ഷേപം നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണത്തിലെ കാലതാമസവും പരാതികളും പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗം വിളിക്കുന്നതിന് തയ്യാറാകുമോ; വിശദാംശം ലഭ്യമാക്കുമോ?
1241.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ നിന്നും ധനസഹായത്തിനായി ഈ വര്‍ഷം സമര്‍പ്പിച്ച നിര്‍ദേശങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഫാത്തിമ എസ്റ്റേറ്റ് -തോട്ടുമുക്കം-തേക്കിന്‍ ചുവട് റോഡ് പ്രസ്തുത നിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ;
( സി )
നിര്‍ദ്ദേശങ്ങളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ?
1242.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി-മട്ടന്നൂര്‍ എയര്‍പോര്‍ട്ട് കണക്റ്റിവിറ്റി റോഡ് പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
മാനന്തവാടി നിയോജകമണ്ഡലത്തിൽ പ്രസ്തുത പദ്ധതി കടന്ന് പോകുന്ന ഭാഗത്തെ അലൈൻമെന്റ് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിൽ എന്തെങ്കിലും തടസ്സങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
1243.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ ;
( ബി )
നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടും പ്രസ്തുത ഹൈവേയുടെ പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
വനമേഖലയിൽ നിന്നും ഭൂമി ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഹൈവേയുടെ നിർമ്മാണം എന്നത്തേക്ക് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; നിലവിൽ പ്രവൃത്തി വേഗത്തിലാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
1244.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ ടാറിംഗ് പ്രവൃത്തികൾ, കരാറുകാർ എടുക്കാത്ത അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഈ വിഷയം പരിഹരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ?
1245.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നാടുകാണി പരപ്പനങ്ങാടി റോഡിൽ വേങ്ങര പഞ്ചായത്ത് പത്തുമൂച്ചി പ്രദേശത്ത് യാത്രക്കാർക്ക് വലിയ രീതിയിൽ പ്രയാസം സൃഷ്ടിക്കുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് 2 കോടി ചിലവ് വരുന്ന ഡ്രെയിനേജ് പ്രവൃത്തിയുടെ എസ്റ്റിമേറ്റ് സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ആവശ്യമായ ഭരണാനുമതി നൽകുന്നതിനും എത്രയും വേഗം പണി പൂർത്തിയാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
1246.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ ഊരകം-നടുവക്കാട്-എന്‍.എച്ച്. കോളനി റോഡ് ഗതാഗതയോഗ്യമല്ലായെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാൻ നടപടി സ്വീകരിക്കുമോ?
1247.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം വെള്ളായണി കായൽ റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ കിഫ്ബി മരവിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ അലൈൻമെന്റും രൂപരേഖയും തയ്യാറാക്കിയത് ഏത് ഏജൻസിയാണ്; പ്രസ്തുത റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്നും ഏതൊക്കെ ഇനത്തിലാണ് ചെലവഴിച്ചിട്ടുള്ളതെന്നും വിശദമാക്കുമോ;
( സി )
റോഡ് നിർമ്മാണം മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് ഫണ്ട് ബോർഡ് കിഫ്‌ബിക്ക് കത്ത് നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത കത്തിന്റെ പകർപ്പ് ലഭ്യമാകുമോ;
( ഡി )
പ്രസ്തുത റോഡിന്റെ നിർമ്മാണം മരവിപ്പിച്ചിട്ടുള്ളത് സാമ്പത്തിക പ്രതിസന്ധി മൂലമാണോയെന്ന് വ്യക്തമാക്കുമോ?
1248.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ പെരുവണ്ണാമൂഴി താഴത്ത് വയല്‍ മുതല്‍ ചെമ്പ്ര വരെയുള്ള മലയോര ഹെെവേയുടെ റീച്ച് ടെന്‍ഡര്‍ ചെയ്തെങ്കിലും ടെന്‍ഡര്‍ നടപടിക്ക് അംഗീകാരം ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രവൃത്തികളുടെ ‍ടെന്‍ഡര്‍ അംഗീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1249.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ തീരദേശ ഹെെവേ നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
1250.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ മുട്ടുങ്ങള്‍-നാദാപുരം–പക്രംതളം റോഡിന്റെ എസ്റ്റിമേറ്റ് പ്രകാരം റോഡിന്റെ ഇരു വശത്തും ടൈലുകള്‍ വെച്ച് കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുവാനും പ്രധാന ഭാഗങ്ങളില്‍ കൈവരി സ്ഥാപിക്കാനുമുള്ള പ്രവൃത്തിക്ക് സാമ്പത്തികാനുമതി ലഭ്യമാക്കാനും നാളിതുവരെ വകുപ്പ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
1251.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയങ്ങാടി-ഉള്ള്യേരി-കുറ്റ്യാടി-ചൊവ്വ (PUKC State Highway) റോ‍ഡ് വീതി കൂട്ടി നിര്‍മ്മിക്കുന്നതിന് സ്ഥലമെടുക്കുമ്പോള്‍, പേരാമ്പ്ര ടൗണ്‍ ഒഴിവാക്കി ബൈപാസ് റോഡ് വഴിയാക്കണമെന്ന ആവശ്യം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;
( ബി )
നിരവധി കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിക്കുന്നത് ഒഴിവാക്കി ബൈപാസ് വഴി റോഡ് നിര്‍മ്മിക്കുന്നതിനുള്ള നടപടി കൈക്കൊള്ളുമോ;
( സി )
മലയോര ഹൈവേയുടെ പേരാമ്പ്ര മണ്ഡലത്തിലെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
1252.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വര്‍ക്കല മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളില്‍ ഭരണാനുമതി ലഭിച്ച മെയിന്റനന്‍സ് പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ?
1253.
ശ്രീ. എം. എം. മണി
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോരമേഖലയുടെ സമ്പദ്ഘടനയ്ക്കും ടൂറിസം സാധ്യതകള്‍ക്കും വലിയ പുരോഗതി സൃഷ്ടിക്കാനുതകുന്ന തരത്തില്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന മലയോര ഹൈവേയുടെ നിര്‍മ്മാണം ഇതിനകം എത്ര കിലോമീറ്റര്‍ ദൂരം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഹൈവേയില്‍ ഏതെല്ലാം ഭാഗങ്ങളെയാണ് കിഫ്ബി പദ്ധതികളില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നതെന്നും ആയവയുടെ പുരോഗതിയും വിശദമാക്കാമോ;
( സി )
കിഫ്ബി കൂടാതെ മറ്റേതെല്ലാം പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പ്രസ്തുത പ്രവൃത്തി നടത്തി വരുന്നത്; സാമ്പത്തികാനുമതി ലഭ്യമായതും നിലവില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതും പ്രവൃത്തി പുരോഗമിക്കുന്നതുമായ റീച്ചുകളുടെ വിശദാംശം നല്‍കുമോ?
1254.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കീഴ്മാടം - കടവത്തൂര്‍ - കല്ലിക്കണ്ടി റോഡിന്റെ കൊച്ചിയങ്ങാടി മുതല്‍ കല്ലിക്കണ്ടി വരെയുള്ള ഭാഗം നവീകരിക്കുന്ന പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടി സമര്‍പ്പിച്ച എസ്റ്റിമേറ്റ് പ്രകാരമുള്ള തുക അനുവദിച്ച് ഭരണാനുമതി വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1255.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലത്തിൽ കൂടെ കടന്നുപോകുന്ന തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലായോ; ഇല്ലെങ്കിൽ എപ്പോൾ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1256.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡുകള്‍ അന്തര്‍ദേശീയ നിലവാരത്തില്‍ പരിഷ്ക്കരിക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
സംസ്ഥാന, ജില്ലാ റോഡുകള്‍ മുഴുവന്‍ ബി.എം.&ബി.സി. നിലവാരത്തില്‍ പരിഷ്ക്കരിക്കാനും നിശ്ചിത കാലയളവിലെ സംരക്ഷണ ചുമതല കോണ്‍ട്രാക്ടര്‍ക്കു തന്നെ നല്‍കുവാനും നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
മഴക്കാലത്തിന് ശേഷം റോഡുകള്‍ക്ക് സംഭവിക്കുന്ന ചെറിയ നാശനഷ്ടങ്ങള്‍ അടിയന്തരമായി പരിഹരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1257.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ ആസ്തിയില്‍ ഉള്‍പ്പെട്ട റോ‍ഡുകളുടെ വിശദാംശങ്ങള്‍ നീളം, വീതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സഹിതം ലഭ്യമാക്കാമോ;
( ബി )
കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളില്‍ ബി.എം.ബി.സി. ചെയ്ത റോഡുകളുടെ ഭാഗങ്ങള്‍, റോഡുകളുടെ പേര് തിരിച്ച് അറിയിക്കാമോ; ഇതില്‍ ഏതൊക്കെ റോ‍ഡുകളിലാണ് ബി.എം.ബി.സി. പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നത് വിശദമാക്കാമോ?
1258.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ തൃപ്രയാര്‍-കാഞ്ഞാണി-ചാവക്കാട് കി.മീ. 14/100 മുതല്‍ 15/600 വരെയുള്ള ഭാഗത്തെ ഡെപ്പോസിറ്റ് പ്രവൃത്തിയുടെ ഭരണാനുമതിക്ക് നോമണ്‍ക്ലേച്ചര്‍ മാറ്റം ആവശ്യമായതിനാല്‍ അതിനായി സര്‍ക്കാരിലേയ്ക്ക് സി.ഇ/ആർ.ഡി/ടി.സി.ആർ/എസ്റ്റാ ./100046/21 തീയതി 27.02.2023 നമ്പർ കത്ത് നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ അനുമതി ലഭ്യമായിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭാഗത്തെ ബജറ്റ് പ്രവൃത്തിക്കൊപ്പം മേൽപ്പറഞ്ഞ ഡെപ്പോസിറ്റ് പ്രവൃത്തി കൂടി പൂര്‍ത്തീകരിക്കുന്നതിനായി അടിയന്തരമായി അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
1259.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ കോമങ്കേരിച്ചിറ- അംബേദ്കര്‍ കോളനി-എ.സി. റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായി തീര്‍ന്നിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ് നവീകരിക്കുന്നതിന് സമര്‍പ്പിച്ചിട്ടുള്ള എസ്റ്റിമേറ്റ് പരിശോധിച്ച് ഭരണാനുമതി നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1260.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വിമാനത്താവളത്തിലേക്ക് എത്തിച്ചേരുന്ന റോഡുകളുടെ നവീകരണം ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
എൻ.എച്ച് 966 കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ രാമനാട്ടുകര മുതൽ എയർപോർട്ട് ജംഗ്ഷൻ വരെ ഉള്ള റോഡ് വികസിപ്പിക്കുന്നതിനുള്ള പദ്ധതി ഇപ്പോൾ ഏത് ഘട്ടത്തിലാണ്;
( സി )
ദേശീയപാതയിൽ കൊളത്തൂർ ജംഗ്ഷൻ മുതൽ എയർപോർട്ട് വരെ റോഡ് നവീകരിച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന് യോജിച്ച ആഗമന ഗേറ്റും ഫുട്പാത്തുകളും സ്ഥാപിക്കുന്നതിന് വേണ്ടി സമർപ്പിച്ച 19.5 കോടി രൂപയുടെ പദ്ധതി ഇപ്പോൾ ഏത് ഘട്ടത്തിലാണ്;
( ഡി )
2023 - 24 സംസ്ഥാന ബജറ്റിന്റെ ചർച്ചയിൽ ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രിയുടെ മറുപടി പ്രസംഗത്തിൽ കോഴിക്കോട് വിമാനത്താവളത്തിലേക്ക് എത്തിച്ചേരുന്ന റോഡുകൾ നവീകരിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
ദേശീയപാത 66-ലെ ടോള്‍ ബൂത്തുകള്‍.
1261.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 66-ല്‍ ടോള്‍ ബൂത്തുകള്‍ പ്രത്യേകമായി നിശ്ചയിച്ചിട്ടുണ്ടോ;
( ബി )
ടോള്‍ ബൂത്തുകള്‍ ഇല്ലെങ്കില്‍ പകരം സംവിധാനമെന്താണെന്ന് വ്യക്തമാക്കുമോ;
( സി )
ടോള്‍ പിരിക്കുന്നതിന് ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ;
( ഡി )
നിലവില്‍ ദേശീയ പാതയില്‍ എവിടെയൊക്കെയാണ് ടോള്‍ ബൂത്തുകള്‍ ഉള്ളതെന്ന് വ്യക്തമാക്കുമോ;
( ഇ )
2016 മുതല്‍ 2023 വരെ സംസ്ഥാനത്തു നിന്നും ടോള്‍ ഇനത്തില്‍ ഈടാക്കിയ തുകയുടെ കണക്ക് ലഭ്യമാണോ; എങ്കിൽ വിശദാംശം നല്‍കാമോ?
1262.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 -ലെ ബജറ്റില്‍ തുക വകയിരുത്തിയതും ഭരണാനുമതി ലഭിച്ചതുമായ പെരുമ്പാവൂര്‍-പുത്തന്‍കുരിശ് റോഡിന്റേയും തിരുവാണിയൂര്‍ - വെട്ടിക്കല്‍ റോഡിന്റേയും നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1263.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് നിയോജകമണ്ഡലത്തിലെ കല്ലടക്ക-ചെർക്കള റോഡ് പുനർനിർമ്മിക്കുന്നതിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച തീയതികൾ, കവറിൽ ഒപ്പുവച്ച തീയതി എന്നിവ വ്യക്തമാക്കാമോ;
( ബി )
ഭരണാനുമതി തുക എത്രയായിരുന്നുവെന്നും മുഴുവൻ തുകയുടെയും പ്രവൃത്തികൾ നടന്നു കഴിഞ്ഞോ എന്നും വ്യക്തമാക്കാമോ;
( സി )
ഇതുവരെ ചെയ്ത പ്രവൃത്തികളെയും ഇനി ചെയ്യാൻ ബാക്കിയുളള പ്രവൃത്തികളെയും സംബന്ധിച്ചു വിശദാംശം നൽകാമോ;
( ഡി )
നിലവിലെ കരാറുകാരൻ എത്ര രൂപയുടെ പ്രവൃത്തി പൂർത്തീകരിച്ചുവെന്നും കരാറുകാരന് മുഴുവൻ തുകയും നൽകിയോ എന്നും വ്യക്തമാക്കാമോ;
( ഇ )
കരാറുകാരൻ പ്രവൃത്തി പകുതി വഴി ഉപേക്ഷിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( എഫ് )
നിലവിലെ കരാറുകാരനെ പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ ഏത് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്നും ഏറ്റെടുത്ത പ്രവൃത്തി പകുതിയിൽ ഉപേക്ഷിക്കുമ്പോൾ കരാറുകാരൻ പാലിക്കേണ്ട നിബന്ധനകൾ ഈ കരാറുകാരൻ പാലിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;
( ജി )
ഈ റോഡിന്റെ ബാക്കിയുളള പ്രവൃത്തികൾ എന്തൊക്കെയാണെന്നും അതിനു വേണ്ടി വരുന്ന തുക എത്രയാണെന്നും പ്രവൃത്തികൾ എപ്പോൾ പൂർത്തീകരിക്കുമെന്നും അതിനുവേണ്ടി സ്വീകരിക്കാനിരിക്കുന്ന നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ?
1264.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തീരദേശ ഹൈവേകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
സ്ഥലം ഏറ്റെടുക്കുന്നതില്‍ നിലവിലുണ്ടായിരുന്ന തടസ്സങ്ങള്‍ നീക്കുന്നതിനും സ്ഥലമെടുപ്പ് സുതാര്യമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഇതിനകം ഏറ്റെടുക്കാന്‍ കഴിഞ്ഞ ഭൂമിയുടെ വിവരം വ്യക്തമാക്കുമോ;
( ഡി )
ടൂറിസം സാധ്യതകള്‍ കൂടി കണക്കിലെടുത്ത് തീരദേശ ഹൈവേകളുമായി ബന്ധപ്പെടുത്തി എന്തെല്ലാം പ്രവൃത്തികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്ന് വിശദമാക്കുമോ;
( ഇ )
സംസ്ഥാന-ദേശീയ പാതകളിലേക്ക് തീരദേശ ഹൈവേകളെ ബന്ധിപ്പിക്കുന്നതിന് അനുബന്ധ റോഡുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1265.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജകമണ്ഡലത്തില്‍ പി.ഡബ്ള്യൂ.ഡി യുടെ ഏതെല്ലാം റോഡുകള്‍ എത്ര കിലോമീറ്റര്‍ നീളത്തില്‍ ബി.എം.-ബി.സി. ടാറിംഗ് ചെയ്യാന്‍ ഉണ്ടെന്നും ആയതിന് എത്ര തുക ആവശ്യമായി വരുന്നുവെന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത റോ‍ഡുകള്‍ ബി.എം.-ബി.സി. ടാറിംഗ് ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയിട്ടുണ്ടോ; ആയവയ്ക്ക് ആവശ്യമായ തുക അനുവദിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
1266.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.ഡബ്ള്യൂ.ഡി/ആർ.ബി/ഇ.എസ്.റ്റി /16842/2023 ഡിപ്പോസിറ്റ് വർക്കിൽ ഉൾപ്പെടുത്തി ദേവികുളം മണ്ഡലത്തിലെ ഏതൊക്കെ റോഡുകളുടെ നിർമ്മാണം നടത്തുമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട ഫയലിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1267.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെ.എസ് .ടി.പി മുഖേന നടപ്പിലാക്കുന്ന തിരുവനന്തപുരം-പൊന്‍മുടി റോഡ് നവീകരണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
1268.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ആര്‍.എഫ്.ബി.യ്ക്ക് കൈമാറിയ റോഡുകളില്‍ നിശ്ചയിച്ച പ്രവൃത്തികള്‍ കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ താല്‍ക്കാലികമായ റീ ടാറിംഗ് നടത്തുന്നതിന് എന്ത് സംവിധാനമാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
മാവൂര്‍ എന്‍.ഐ.ടി. - കൊടുവള്ളി റോഡില്‍ റോഡ് റെസ്റ്റോറേഷന്‍ പ്രവൃത്തികള്‍ എന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1269.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മേലാറ്റൂര്‍ - പുലാമന്തോള്‍ സംസ്ഥാന പാതയിലെ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കുമോ?
മലപ്പുറം ജില്ലയിലെ മലയോര ഹൈവേ
1270.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ മലയോര ഹൈവേ കടന്നുപോകുന്ന പ്രദേശങ്ങള്‍, അനുവദിക്കപ്പെട്ട തുക, പൂര്‍ത്തീകരിച്ച റീച്ചുകള്‍ ഇവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഏറനാട് മണ്ഡലത്തില്‍ കൂടി നിര്‍മിക്കുന്ന നിലമ്പൂര്‍- നായാടുംപോയില്‍ റോഡ് പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1271.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.സി.റോഡ് നാലുവരിപ്പാതയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏതുവരെയായെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സംസ്ഥാന പാതയ്ക്കുവേണ്ടി ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
എത്ര കോടി രൂപയാണ് ടി പദ്ധതിക്കുവേണ്ടി ചെലവാക്കുന്നത്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പാത വികസിപ്പിക്കുന്നതിനായി കേന്ദ്രവിഹിതം ലഭിക്കുന്നുണ്ടോ; വിശദമാക്കാമോ?
1272.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബജറ്റ് വര്‍ക്ക് 2019-20 ല്‍ ഉള്‍പ്പെടുത്തിയ പുന്നയൂര്‍ക്കുളം-ചങ്ങരംകുളം റോഡിനു പുതുക്കിയ ഭരണാനുമതി നല്‍കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പുതുക്കിയ ഭരണാനുമതി ലഭിക്കുന്നതിനുള്ള കാലതാമസം മൂലം പ്രസ്തുത റോഡിന്റെ ചിലഭാഗങ്ങള്‍ തകര്‍ന്ന് തുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
1273.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ ചൂണ്ടി-രാമമംഗലം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നീണ്ടു പോകുന്നതു മൂലം പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ് പ്രവൃത്തി ഏറ്റെടുക്കുന്നതിന് നിലവിലെ കരാറുകാരന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ ടി കരാറുകാരനെ ഒഴിവാക്കി പ്രവൃത്തി വീണ്ടും ടെന്‍ഡര്‍ ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത റോഡ് പുനരുദ്ധാരണം പൂർത്തിയാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1274.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ടുപയോഗിച്ച് കെ.ആര്‍.എഫ്.ബി. മുഖേന നടപ്പിലാക്കുന്ന നെടുമങ്ങാട്-അരുവിക്കര-വെള്ളനാട് റോഡ് നവീകരണത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത റോ‍ഡ് പണിയില്‍ ഉള്‍പ്പെടുന്ന എഫ്.ഡി.ആര്‍. വര്‍ക്കിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1275.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് റോഡ്സ് വിഭാഗം നിര്‍മ്മാണച്ചുമതല നിര്‍വഹിക്കുന്ന, മലമ്പുഴ മണ്ഡലത്തിലെ ചന്ദ്രനഗര്‍ കോളനി അനുബന്ധ റോഡുകളും പാലവും എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്ന റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ക്ക് മാത്രം ഭാഗിക സാങ്കേതിക അനുമതി (പാര്‍ട്ട് ടി.എസ്.) ലഭ്യമാക്കി ഉടന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ വല്ലതും നിലവിലുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്ന പാലങ്ങളുടെ ഡിസൈന്‍ തയ്യാറാക്കുന്ന പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ?
1276.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര ബൈപാസ് റോഡിലെ ഇ.എം.എസ് ആശുപത്രി ജംഗ്ഷനില്‍ നിത്യേന അപകടങ്ങള്‍ സംഭവിക്കുന്നത് കണക്കിലെടുത്ത് അവിടെ ഒരു ട്രാഫിക്ക് സിഗ്‍നല്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പേരാമ്പ്ര ബൈപാസിലെ കക്കാട് ഭാഗത്തും കല്ലോട് ഭാഗത്തും റോഡിന് ആവശ്യമായ വീതി ഇല്ലാത്തത് പരിഗണിച്ച് വീതി കൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
ബൈപാസില്‍ നിന്നും പേരാമ്പ്ര ബസ് സ്റ്റാന്‍ഡിലേക്ക് റോഡ് നിര്‍മ്മിക്കണമെന്ന ആവശ്യം പരിഗണിക്കുമോ?
1277.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് മണ്ഡലത്തിലെ ചെങ്കള-അക്കരങ്കര-ബേവിഞ്ച, കാഞ്ഞങ്ങാട് ഓൾഡ് സ്റ്റേറ്റ് ഹൈവേ എന്നീ റോഡുകൾ പുനർ നിർമ്മിക്കുന്നതിന് ഭരണാനുമതി എപ്പോഴാണ് നൽകിയതെന്നും തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡുകൾക്ക് സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
ഭരണാനുമതി ലഭിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും പ്രസ്തുത റോഡുകളുടെ പ്രവൃത്തി ഇതുവരെ ടെൻഡർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത റോഡുകളുടെ പുനര്‍നിര്‍മ്മാണം സംബന്ധിച്ചുള്ള ഫയലുകൾ ഏതെല്ലാം ഓഫീസുകളിൽ കൂടിയാണ് നീങ്ങിയതെന്നും എത്രകാലം അവിടങ്ങളിൽ പെന്‍ഡിംഗ് ആയെന്നും ഓഫീസ് തിരിച്ച് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത ഫയലുകള്‍ ഇപ്പോൾ ചീഫ് എൻജിനീയറുടെ (നിരത്ത് വിഭാഗം) ഓഫീസിലാണോ ഉള്ളത്; എങ്കില്‍ എപ്പോഴാണ് ഫയലുകൾ ഈ ഓഫീസിൽ എത്തിയതെന്നും ഏത് നടപടി ക്രമത്തിന് വേണ്ടിയുമാണെന്നും വ്യക്തമാക്കുമോ;
( എഫ് )
പ്രസ്തുത ഫയലുകൾ ഇപ്പോഴും ചീഫ് എൻജിനീയറുടെ ഓഫീസിലാണെങ്കിൽ തീരുമാനമാകാന്‍ കാലതാമസം നേരിടുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ?
1278.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് കെട്ടിട വിഭാഗം നിര്‍മാണ ചുമതല നിര്‍വഹിക്കുന്ന മലമ്പുഴ മണ്ഡലത്തിലെ വേണ്ടോടി ജി.എല്‍.പി. സ്കൂള്‍ കെട്ടിട നിര്‍മ്മാണം, മരുതറോഡ് വി.എച്ച്.എസ്.ഇ കെട്ടിട നിര്‍മ്മാണം എന്നീ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; ഈ രണ്ട് പ്രവൃത്തികളും എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കും എന്ന് വ്യക്തമാക്കാമോ?
1279.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വാടകയില്ലാതെ ഒരു കുടക്കീഴിലാക്കുന്നതിനും ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി എത്തിച്ചേരാനും കഴിയുന്ന തരത്തില്‍ ഒരു മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണ പ്രവൃത്തി ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിലുള്ള തടസ്സം എന്താണെന്നും എപ്പോള്‍ പ്രവൃത്തി ആരംഭിക്കാന്‍ കഴിയുമെന്നും അറിയിക്കുമോ?
1280.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല റസ്റ്റ് ഹൗസിലെ അടിസ്ഥാന സൗകര്യവികസനത്തിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ടി റസ്റ്റ് ഹൗസിനു പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന എസ്റ്റിമേറ്റിന്മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
പാറശ്ശാല മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഭരണാനുമതി ലഭിച്ചിട്ടും ആരംഭിക്കാത്തതും പൂര്‍ത്തിയാക്കാത്തതുമായ പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും ഓരോ പ്രവൃത്തികള്‍ക്കും അനുവദിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ; മേല്‍പ്പറഞ്ഞ ഓരോ പ്രവൃത്തിയും നിലവില്‍ ഏത് ഘട്ടത്തിലാണെന്ന വിശദവിവരം ലഭ്യമാക്കുമോ;
( സി )
കേരള റോഡ് ഫണ്ട് ബോർഡിന്റെ (കെ.ആര്‍.എഫ്.ബി) മേല്‍നോട്ടത്തിലുള്ള അമരവിള-ശൂരവക്കാണി, കീഴാറ്റൂര്‍-അരുവിക്കര എന്നീ റോഡുകളുടെ എഫ്.ഡി.ആര്‍ (ഫുൾ ഡെപ്ത് റിക്ലമേഷൻ) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നവീകരണം ഏതു ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ; ടി പ്രവൃത്തി എന്നത്തേയ്ക്ക് ആരംഭിക്കാനാകും; വിശദാംശം അറിയിക്കാമോ?
1281.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ മുഖേന നിര്‍മ്മിക്കുന്ന കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി സമുച്ചയ നിര്‍മ്മാണം നാളിതുവരെയായും തുടങ്ങാന്‍ സാധിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ.;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിന് തടസ്സങ്ങള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാനാവുമെന്ന് വിശദമാക്കുമോ?
1282.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വില്യാപ്പള്ളി, മണിയൂര്‍ ഐ.ടി.ഐ. കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
ഈ പ്രവൃത്തികള്‍ കരാര്‍ കാലാവധിക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമോ; വിശദമാക്കാമോ?
1283.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം കൊല്ലം എക്സിക്യൂട്ടീവ് എൻജിനീയറുടെ നിർവ്വഹണ ചുമതലയിലുള്ള ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷൻ രണ്ടാം നില നിർമ്മാണം സംബന്ധിച്ച പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണങ്ങൾ അറിയിക്കാമോ; നടപടിക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണം എന്ന് ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
1284.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാണ്ടിക്കാട് റസ്റ്റ്ഹൗസിന് വേണ്ടി പുതുതായി കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ട നടപടികൾ ഏതു വരെയായി എന്ന് വിശദമാക്കാമോ; റസ്റ്റ് ഹൗസിന്റെ പണി എത്ര നാൾ കൊണ്ട് പൂർത്തിയാക്കാൻ കഴിയും എന്ന് വ്യക്തമാക്കാമോ;
( ബി )
മഞ്ചേരി ഗവ. പോളിടെക്‌നിക് കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് കെട്ടിടനിർമ്മാണത്തിന് ഡീറ്റൈൽഡ് പ്രൊജക്റ്റ് റിപ്പോർട്ട് (ഡി.പി.ആർ.) സമർപ്പിച്ചിരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ കെട്ടിടത്തിന് ഫണ്ട്‌ അനുവദിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
മഞ്ചേരിയിൽ സർക്കാർ നഴ്സിംഗ് കോളേജിന്റെ കെട്ടിടനിർമ്മാണത്തിന് 2017-ൽ 14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നുവെങ്കിലും ഈ പ്രവൃത്തി ടെണ്ടർ ചെയ്യാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ടെണ്ടർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; പണി എന്ന് പൂർത്തിയാക്കാൻ കഴിയും എന്ന് വ്യക്തമാക്കാമോ?
1285.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ വക കെട്ടിടങ്ങളുടെ നിര്‍മ്മാണത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും കണക്കിലെടുത്ത് ആര്‍ക്കിടെക്ചറല്‍ രീതികള്‍ മെച്ചപ്പെടുത്തുവാനുള്ള പഠനങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
എല്ലാ കെട്ടിടങ്ങളിലും സോളാര്‍ പ്ലാന്റുകള്‍, ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സൗകര്യം, വാഹന പാര്‍ക്കിംഗ് സൗകര്യം, ഭൂഗര്‍ഭ മഴവെള്ള സംഭരണി തുടങ്ങി പരിസ്ഥിതി സൗഹൃദമായ നിര്‍മ്മിതികള്‍ സാധ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1286.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട്ടെ എൻ.ജി.ഒ. ക്വാർട്ടേഴ്സിന് പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് എന്തെല്ലാം നടപടികളാണ് നാളിതുവരെ സ്വീകരിച്ചത്; വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
പദ്ധതി നടപ്പിലാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ?
1287.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് ബേപ്പൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പുല്ലിപ്പുഴയ്ക്ക് കുറുകെയുള്ള മുനമ്പത്ത്ക്കടവ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഡി.പി.ആര്‍ ന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഡി.പി.ആര്‍. ധനവകുപ്പിന്റെ പരിഗണനക്ക് നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചീഫ് ടെക്നിക്കൽ എക്‌സാമിനർ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത നിര്‍ദേശങ്ങള്‍ക്ക് വിധേയമായി ഭരണാനുമതി നല്‍കുന്ന കാര്യം എത്രയും വേഗം പരിഗണിക്കുമോ; വ്യക്തമാക്കാമോ?
1288.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിലെ മേലുകാവ് പഞ്ചായത്തിലെ കുരിശ്ശിങ്കൽ പാലം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലം നിർമ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1289.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേർത്തല വൈക്കം താലൂക്കുകളെ ബന്ധപ്പെടുത്തുന്ന മാക്കേകടവ്-നേരേകടവ് പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പാലം നിർമ്മാണത്തിൽ പുരോഗതി കൈവരിക്കാത്തതിന്റെ കാരണം അറിയിക്കുമോ; തടസ്സങ്ങൾ പരിഹരിച്ച് പാലം പണി അടിയന്തരമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1290.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാക്കേകടവ് - നേരെകടവ് പാലത്തിന്റെ റേറ്റ് റിവിഷനുമായി ബന്ധപ്പെട്ട് നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
( ബി )
മാക്കേകടവ് - നേരെകടവ് പാലത്തിന്റെ പ്രവൃത്തിക്ക് അധിക ഫണ്ട് ചെലവഴിക്കുന്നതിനായി അംഗീകാരം ലഭിച്ചിട്ടുണ്ടോ ?
1291.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ഏതെല്ലാം റെയിൽവേ മേൽപ്പാലങ്ങൾക്കാണ് അനുമതി നൽകിട്ടുള്ളത്;
( ബി )
അനുമതി ലഭ്യമാക്കാൻ ബാക്കിയുള്ള മേൽപ്പാലങ്ങൾ ഏതെല്ലാമാണ്;
( സി )
പാവങ്ങാട് മേൽപ്പാലം നിർമ്മാണത്തിന് എത്ര തുകയാണ് അനുവദിച്ചത്; ആയതിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുമോ;
( ഡി )
പാവങ്ങാട് മേൽപ്പാലം നിർമ്മാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമോ?
1292.
ഡോ. കെ. ടി. ജലീൽ
ശ്രീ. എച്ച്. സലാം
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പാലങ്ങളുടെ അടിഭാഗം ജനകീയ ഹബ്ബുകളാക്കാനുള്ള തീരുമാന പ്രകാരം ഏതൊക്കെ പാലങ്ങളാണ് പ്രസ്തുത ലക്ഷ്യങ്ങൾക്കായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പാലങ്ങളുടെ പ്രസ്തുത വികസനവുമായി ബന്ധപ്പെട്ട സാധ്യതാ പഠനങ്ങളുടെ വിശദാംശം വ്യക്തമാക്കുമോ;
( സി )
ടൂറിസം വകുപ്പ് പഠന-നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല ഏത് ഏജൻസിയെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെല്ലാം സംവിധാനങ്ങളാണ് വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നും അറിയിക്കുമോ?
1293.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍മ്മാണം പൂർത്തീകരിച്ച വല്ലാര്‍പാടം കണ്ടെയിനര്‍ റോഡിലെ മൂലമ്പിള്ളി-കോതാട്, മൂലമ്പിള്ളി-മുളവുകാട്, കോതാട്-ചേരാമല്ലൂര്‍ ഉള്‍പ്പെടെയുള്ള പാലങ്ങളുടെ തൂണുകളുടെ കോണ്‍ക്രീറ്റ് ദ്രവിച്ച് കമ്പികള്‍ കാണുന്ന സാഹചര്യത്തില്‍ പാലങ്ങളുടെ ഉറപ്പ് വിലയിരുത്തുന്നതിനായി പരിശോധന നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
മേല്പറഞ്ഞ പാലങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( സി )
പാലങ്ങളുടെ അറ്റകുറ്റപണി നടത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
1294.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ നിന്നും സാമ്പത്തിക അനുമതി ലഭിച്ച വള്ളിക്കുന്ന് മണ്ഡലത്തിലെ മുദിയം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡ്(കെ.ആര്‍.എഫ്.ബി) നിലവില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പാലത്തിന്റെ സാങ്കേതികാനുമതിക്കായുള്ള എസ്റ്റിമേറ്റ് ടെക്‌നിക്കൽ കമ്മിറ്റിയില്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1295.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിൽ ദേശീയപാത (പാലങ്ങള്‍) വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള പുനലൂർ പുതിയ പാലത്തിൽ ആൽമരങ്ങൾ വളർന്ന് അപകട സ്ഥിതിയിലാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
അപകടകരമായ നിലയില്‍ വളര്‍ന്നിട്ടുള്ള ആല്‍മരങ്ങള്‍ നീക്കം ചെയ്യാനുള്ള തടസ്സങ്ങള്‍ എന്താണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ആല്‍മരങ്ങള്‍ നീക്കം ചെയ്യുന്നതിന് വേണ്ടി സ്വീകരിച്ചിട്ടുള്ള തുടർനടപടികൾ എന്തൊക്കെയെന്ന് അറിയിക്കുമോ?
1296.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുപ്പള്ളി, ഏറ്റുമാനൂർ മണ്ഡലങ്ങളിലെ ആറുമാനൂർ- പേരൂർ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആറുമാനൂർ- പാറേക്കടവ് പാലം നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി എന്താണ്; എത്ര ശതമാനം പണികൾ പൂർത്തീകരിച്ചുവെന്ന് അറിയിക്കുമോ;
( ബി )
ഇതിന്റെ നിർമ്മാണ പ്രവൃത്തികൾ എന്നാണ് തുടങ്ങിയതെന്നും നിർമ്മാണ ചുമതല ഏത് ഏജൻസിക്കാണ് നൽകിയതെന്നും അറിയിക്കുമോ;
( സി )
മേൽപ്പറഞ്ഞ പാലത്തിന്റെ പൂർത്തീകരണത്തിനു നേരിടുന്ന തടസ്സമെന്തെന്നും ഇതിനായി വകയിരുത്തിയ ഫണ്ടിന്റെ വിശദാംശങ്ങളും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കാമോ?
1297.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡിന്റെ സഹായത്തോടെ 2015-ല്‍ 16.90 കോടി രൂപക്ക് ഭരണാനുമതിയും പാലത്തിന്റെ ഡിസൈനില്‍ വ്യത്യാസം വന്നതിനാല്‍ 2018-ല്‍ 24.46 കോടി രൂപക്ക് പുതുക്കിയ ഭരണാനുമതിയും നല്‍കിയ വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ കോണ്‍വെന്റ് ബീച്ച് പാലത്തിന്റെ നിര്‍മ്മാണം പുനരാരംഭിക്കാത്തതിന് കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണം എന്നത്തേക്ക് പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
18% ജി.എസ്.റ്റി. പുതുക്കിയ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി ചീഫ് എഞ്ചിനീയര്‍ സമര്‍പ്പിച്ച കത്തില്‍ തീരുമാനം എടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ ?
1298.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ) വിഭാഗത്തിന്റെ കൊല്ലം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നിർവ്വഹണ ചുമതലയിൽ ചാത്തന്നൂർ മണ്ഡലത്തിലെ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ ആനാഞ്ചാൽ കടവിൽ ഇത്തിക്കര ആറിന് കുറുകെ നടപ്പാലം നിർമ്മിക്കുന്ന (2023-24 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒന്നേകാൽ കോടി രൂപ വിനിയോഗിച്ച്) പ്രവൃത്തി സംബന്ധിച്ച നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി നടപ്പിലാക്കാൻ നിലവിൽ എന്തെങ്കിലും തടസങ്ങൾ ഉണ്ടോ; എങ്കിൽ അവ എന്തെല്ലാമെന്നും പ്രസ്തുത തടസങ്ങൾ ഒഴിവാക്കി പ്രവൃത്തി നടപ്പിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?
1299.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയത്തെ തുടര്‍ന്ന് ഗതാഗത യോഗ്യമല്ലാതായ ഇരുമ്പോത്തിങ്ങല്‍ പാലം പൊളിച്ച് മാറ്റി പുതിയ പാലം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പുതലത്തില്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ; ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പിന്റെ ശിപാര്‍ശ പൊതുമരാമത്ത് വകുപ്പില്‍ ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പുതിയ പാലം നിര്‍മ്മിക്കുന്നതിനുളള ഡി.പി.ആറിന് ഭരണാനുമതി നല്‍കുന്നതിന്റെ ഭാഗമായി ചീഫ് ടെക്നിക്കൽ എക്സാമിനര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
തീരദേശ പഞ്ചായത്തായ വളളിക്കുന്നിലെ കാര്യാട്, കൊടക്കാട്, ആലിന്‍ചുവട്, മണ്ണട്ടാംപാറ, കൂട്ടുമുച്ചി, കരുമരക്കാട്, മാതാപുഴ ഭാഗങ്ങളിൽ നിന്ന് പഞ്ചായത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സിലേയ്ക്കും ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലേക്കും എത്താന്‍ ഏക ആശ്രയമായ പ്രസ്തുത പാലം നവീകരിക്കുന്നതിനും പുതിയ പാലം നിര്‍മ്മിക്കുന്നതിനും ഉള്ള നടപടികള്‍ ത്വരിതപ്പെടുത്തുമോ?
1300.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കര-കാളികാവ് റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനു നാളിതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കാമോ?
1301.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ കിഫ്ബിയുടെ ധന സഹായത്തോടെയുള്ള നായരമ്പലം ഹെര്‍ബര്‍ട്ട് പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് നേരിടുന്ന കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിനായുള്ള 6.48 ആർ സ്ഥലം ഏറ്റെടുക്കുന്ന നടപടി പൂര്‍ത്തികരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് പൂര്‍ത്തികരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച് പാലത്തിന്റെ നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1302.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റേയും മുന്‍ സര്‍ക്കാരിന്റേയും കാലയളവില്‍ പൊതുമരാമത്ത് വകുപ്പ് വര്‍‍ക്കല മണ്ഡലത്തില്‍ എത്ര പാലങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ടി കാലയളവില്‍ എത്ര പാലങ്ങള്‍ നവീകരിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ?
1303.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ നിന്നും ധനകാര്യ അനുമതി ലഭ്യമായ, കല്യാശ്ശേരി മണ്ഡലത്തിലെ കാവില്‍ മുനമ്പ് പാലത്തിന്റെ പുതുക്കിയ ഡിസൈന്‍ പ്രകാരമുളള സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1304.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് നിയോജകമണ്ഡലത്തിലെ കണ്ണൻ കുണ്ട് പാലം നിർമ്മാണത്തിന് 2022- 23 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ 20% തുക  വകയിരുത്തിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കണ്ണൻ കുണ്ട് പാലം നിർമാണത്തിന്റെ ഡി.പി.ആർ. ഉൾപ്പെടെയുള്ള എസ്റ്റിമേറ്റ് രേഖകൾ ഭരണാനുമതിക്കായി പൊതുമരാമത്ത് വകുപ്പിന് (ഡി1/202/2023/പി.ഡബ്ള്യു.ഡി. ) നൽകിയിട്ടും ഈ പ്രവൃത്തിക്ക് ഭരണാനുമതി നൽകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( സി )
ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കാത്തതു കൊണ്ട് ഭരണാനുമതി ലഭിക്കുവാൻ കാലതാമസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശം നൽകുമോ;
( ഡി )
ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പ് നൽകിയ രേഖയുടെ പകർപ്പ് ലഭ്യമാക്കുമോ; പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നൽകുവാൻ അടിയന്തര നടപടി സ്വീകരിക്കുമോ?
1305.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ പാത 66 കടന്നുപോകുന്ന കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം പഞ്ചായത്തിലെ പള്ളിക്കല്‍ ബസാര്‍ ഭാഗത്ത് (ചെയിനേജ് നമ്പര്‍: 309/345) ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ശ്രീ സൈതലവി സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷ നിലവില്‍ ഏത് ഓഫീസിന്റെ പരിഗണനയിലാണെന്ന് അറിയിക്കുമോ; ഫയലിന്റെ വിശദാംശം ലഭ്യമാക്കുമോ?
1306.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ ഉപ്പുതുരുത്തി പാലം നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത പാലം എന്ന് യാഥാർത്ഥ്യമാകും എന്ന് വെളിപ്പെടുത്താമോ?
1307.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിൽ ഒന്നാം ഗ്രേഡ് ഓവർസിയർ തസ്തികയിൽ നിന്നും അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള മാനദണ്ഡം എന്താണ്;
( ബി )
സ്ഥാനക്കയറ്റം മൂലം നികത്തേണ്ട ഒഴിവുകൾ കണക്കാക്കുന്നത് എങ്ങനെ ആണ് എന്ന് വ്യക്തമാക്കുമോ;
( സി )
സ്ഥാനക്കയറ്റം നൽകുന്നതിനുള്ള അർഹത പട്ടിക തയ്യാറാക്കുന്നതിന് വകുപ്പിൽ സ്പെഷ്യൽ റൂൾ നിലവിൽ ഉണ്ടോ; ഉണ്ടെങ്കിൽ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
ഒന്നാം ഗ്രേഡ് ഓവർസിയർ തസ്തികയിൽ നിന്നും സ്ഥാനക്കയറ്റം നൽകി നികത്തേണ്ട എത്ര ഒഴിവുകൾ നിലവിൽ ഉണ്ട്; ഇതിൽ ഡിഗ്രി ഹോൾഡേഴ്സിനും ഡിപ്ലോമ ഹോൾഡേഴ്സിനും ഉള്ള ഒഴിവുകൾ എത്രവീതം എന്ന് വ്യക്തമാക്കുമോ;
( ഇ )
ഈ ഒഴിവുകളിൽ സ്ഥാനക്കയറ്റം നൽകാൻ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കുമോ;
( എഫ് )
അസിസ്റ്റന്റ് എൻജിനീയർമാരുടെ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലില്ലാത്തത് പരിഗണിച്ച് നേരിട്ടുള്ള നിയമന ഒഴിവുകളിലേക്ക് കൂടി വകുപ്പിലെ അർഹതപ്പെട്ടവർക്ക് താത്‌കാലികമായി പ്രൊമോഷൻ നൽകുമോ?
1308.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആകെ എത്ര റസ്റ്റ് ഹൗസുകളും വിശ്രമ കേന്ദ്രങ്ങളും ആണ് നിലവിലുള്ളത്; ഇതിൽ പൂർണ്ണ തോതിൽ പ്രവർത്തനക്ഷമം ആയിട്ടുള്ളവ എത്ര എണ്ണമാണ്; ജില്ലയും ഇനവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
ഇവയിൽ ഓരോ വിഭാഗത്തിലും എത്ര ജീവനക്കാരുടെ തസ്തികകളാണ് നിലവിൽ അനുവദിക്കപ്പെട്ടിട്ടുള്ളത്;
( സി )
പ്രസ്തുത സ്ഥാപനങ്ങളിൽ ആകെ എത്ര ജീവനക്കാരാണ് നിലവിലുള്ളത്; ആകെ തസ്തിക, താൽക്കാലിക നിയമനം, സ്ഥിര നിയമനം, എന്നിങ്ങനെ തരംതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
ജീവനക്കാരുടെ എണ്ണം കുറവായത് മൂലം നിലവിലുള്ള ജീവനക്കാർക്ക് ജോലിഭാരം അധികമാണെന്നും താമസത്തിന് എത്തുന്നവർക്ക് വേണ്ടത്ര സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയുന്നില്ല എന്നുമുള്ള റിപ്പോർട്ടുകൾ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
ഇതിൽ ഏതൊക്കെ സ്ഥാപനങ്ങളിലാണ് താമസക്കാർക്ക് പ്രഭാത ഭക്ഷണം, ചായ, കാപ്പി എന്നിവ ഉൾപ്പെടെയുള്ള ആഹാര പദാർത്ഥങ്ങൾ ലഭ്യമാക്കുന്നത്;
( എഫ് )
വടകര നിയോജക മണ്ഡലത്തിലെ ഏക റസ്റ്റ് ഹൗസ് ആയ വടകര റസ്റ്റ് ഹൗസിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പാക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടോ;
( ജി )
ഹോട്ടലുകളിൽ ടാക്സി ഡ്രൈവർമാർക്ക് താമസസൗകര്യം ഏർപ്പെടുത്തുന്നതിനായി മുൻകൈയെടുക്കുന്നത് പോലെ റസ്റ്റ് ഹൗസുകളിൽ താമസത്തിന് എത്തുന്ന മന്ത്രിമാരുടെയും എം.എൽ.എമാരുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും കൂടെ യാത്ര ചെയ്യുന്ന ഡ്രൈവറിനോ പേഴ്സണൽ അസിസ്റ്റന്റിനോ കൂടി റസ്റ്റ് ഹൗസുകളിലും മറ്റു വിശ്രമകേന്ദ്രങ്ങളിലും താമസസൗകര്യം ഒരുക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടോ?
1309.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ പൊതുമരാമത്ത് വകുപ്പിൽ സിവിൽ എഞ്ചിനീയനീയറിങ്ങ് വിഭാഗം ജീവനക്കാർക്ക് ഡെപ്യൂട്ടേഷനിൽ ശമ്പളത്തോട് കൂടി എം.ടെക് ചെയ്യുന്നതിന് ഒരു വർഷം വരുന്ന ചെലവ് എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പൊതുമരാമത്ത് - സിവിൽ എഞ്ചിനീയറിംങ്ങ് വിഭാഗത്തിൽ നിലവിൽ എം.ടെക് (സ്ട്രക്ചറൽ, ട്രാൻസ്‌പോർട്ടേഷൻ, എൻവയോൺമെന്റൽ, ജിയോടെക് വിഭാഗങ്ങളിൽ) യോഗ്യതയുള്ള ജീവനക്കാരുടെ എണ്ണം എത്ര?
1310.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ബജറ്റിൽ ഉൾപ്പെട്ട ഉപ്പള ഫയർ സ്റ്റേഷൻ, സീതങ്ങോലി ഐ .ടി .ഐ . കെട്ടിട നിർമ്മാണം നിലവിൽ നിർവ്വഹണത്തിന്റെ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഭരണാനുമതി ലഭിക്കാൻ വൈകുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( സി )
ടി പ്രവൃത്തി എപ്പോൾ തുടങ്ങാൻ കഴിയുമെന്ന് വിശദമാക്കുമോ?
1311.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളിൽ കേന്ദ്ര വിഹിതമായി ലഭിക്കേണ്ട തുകയിൽ എത്ര തുക കുടിശികയുണ്ട് എന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഓരോ പദ്ധതിയിലും കുടിശ്ശിക ലഭിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മറ്റു റിപ്പോർട്ടുകൾ എന്നിവ സമർപ്പിച്ചിട്ടും കേന്ദ്ര വിഹിതം ലഭിക്കാത്ത എത്ര പദ്ധതികൾ ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും അവ ഓരോന്നിലും ലഭിക്കാനുള്ള തുക എത്രയാണെന്നും വ്യക്തമാക്കുമോ?
1312.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ടി.പി യുടെ പാക്കേജ് IV & V ന്റെ നിലവിലെ സ്ഥിതി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഈ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സാധിക്കാത്തതിനെതുടര്‍ന്ന് ഈ പാക്കേജുകളിൽ ഉള്‍പ്പെട്ട റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ടുതുടങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
മേല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡുകളുടെ പരിപാലനം ഏത് രീതിയില്‍ ചെയ്യുമെന്നും എപ്പോള്‍ ചെയ്യുമെന്നും വിശദമാക്കാമോ?
പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ
1313.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ പൊതുമരാമത്ത് വകുപ്പിന്റെ എത്ര പ്രവൃത്തികൾ നാളിതുവരെ യു.എൽ.സി.സി.എസ് (ULCCS) ലിമിറ്റഡിനു നൽകിയിട്ടുണ്ട് ; എത്ര കോടി രൂപയുടെ പ്രോജക്‌ടാണ്‌ ഇപ്രകാരം അനുവദിച്ചു നൽകിയിട്ടുള്ളത് ; ഇതിൽ എത്ര പ്രോജക്ടുകൾ പൂർത്തീകരിച്ചു ;എത്ര പ്രോജക്ടുകൾ നിർമ്മാണ ഘട്ടത്തിലാണ് ;
( ബി )
മേല്പറഞ്ഞ ഏതെങ്കിലും പ്രോജക്ടുകളുടെ നിർമ്മാണം നിർത്തിവെച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ കാരണം വ്യക്തമാക്കുമോ; എത്ര പ്രോജക്ടുകൾ ടെൻഡർ കൂടാതെ നൽകിയിട്ടുണ്ട് ;എത്ര കോടി രൂപയുടെ പ്രോജക്ടുകളാണ് നാളിതുവരെ ടെൻഡർ കൂടാതെ നൽകിയിട്ടുള്ളത് ; വ്യക്തമാക്കാമോ ?
1314.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ നീന്തൽ കുളത്തിന്റെ പരിപാലനത്തിനായി 2021-ന് ശേഷം എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ഏതൊക്കെ ഇനത്തിലാണ് ചെലവഴിച്ചത്; വിശദാംശം നൽക്കുമോ;
( ബി )
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ നീന്തൽ കുളത്തിന്റെ വാർഷിക പരിപാലനത്തിനായി 2016 മുതൽ നാളിതുവരെ ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ?
1315.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഔട്ട്പുട്ട് ആന്റ് പെര്‍ഫോമന്‍സ് ബെയ്സസ് റോഡ് കോണ്‍ട്രാക്ട്സ് (ഒ.പി.ബി.ആര്‍.സി) യില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് ഭരണാനുമതി ലഭിച്ച പിലാന്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ നടപടി നീണ്ടുപോകുന്നത് എന്തുകൊണ്ടാണ്; ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?
1316.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം മുഖാന്തിരം നടപ്പാക്കിയ പദ്ധതികളും ചെലവഴിച്ച തുകയും എത്രയെന്ന് വര്‍ഷം തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
ഇക്കാലയളവില്‍ പ്രസ്തുത മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം മുഖാന്തിരം നടപ്പാക്കിയ പദ്ധതികളും ചെലവഴിച്ച തുകയും എത്രയെന്ന് വര്‍ഷം തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( സി )
ഇക്കാലയളവില്‍ മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടങ്ങള്‍ വിഭാഗം മുഖാന്തിരം നടപ്പാക്കിയ പദ്ധതികളും ചെലവഴിച്ച തുകയും എത്രയെന്ന് വര്‍ഷം തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ഡി )
ഇക്കാലയളവില്‍ മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് നാഷണല്‍ ഹൈവേ വിഭാഗം മുഖാന്തിരം നടപ്പാക്കിയ പദ്ധതികളും ചെലവഴിച്ച തുകയും എത്രയെന്ന് വര്‍ഷം തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ?
1317.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലങ്ങളുടെ കീഴ്ഭാഗം ജനകീയ ഹബ്ബുകളാക്കി വികസിപ്പിക്കുമ്പോൾ അവ സ്ത്രീ സൗഹൃദവും ഭിന്നശേഷി സൗഹൃദവും ആകുന്ന തരത്തിൽ പദ്ധതിനിർവ്വഹണം പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ;
( ബി )
വിവിധ കമ്പനികളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആര്‍.)ഫണ്ട് പ്രസ്തുത പദ്ധതിക്ക് ഉപയോഗിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പദ്ധതിയുടെ തുടർച്ചയ്ക്കും വികസനത്തിനും മെയിന്റനൻസിനുമായി രൂപീകരിക്കപ്പെടുന്ന കേന്ദ്രങ്ങളിൽ ചെറിയ ഫീസ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
1318.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ഡി കെ മുരളി
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ നിര്‍മ്മാണരംഗങ്ങളില്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായ സങ്കേതങ്ങള്‍ വികസിപ്പിക്കുന്നതിന് എന്തെല്ലാം പഠനപ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പഠനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മുന്നോട്ട് കൊണ്ട് പോകുന്നതിനും ചുമതലയുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
നിലവില്‍ റോഡ് നിര്‍മ്മാണത്തില്‍ ഉപയോഗിച്ച് വരുന്ന സങ്കേതങ്ങളുടെ ശാസ്ത്രീയത പഠന വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
1319.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി. വി. അൻവർ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥ വ്യതിയാനം പൊതുമരാമത്ത് മേഖലയെ ബാധിക്കുന്നത് മറികടക്കാന്‍ ഉതകുംവിധം കൂടുതല്‍ ഈടുനില്‍ക്കുന്ന റോഡ് നിര്‍മ്മാണ രീതികള്‍ അവലംബിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഗുണപരിശോധനയില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന് എന്തെല്ലാം സാധ്യതകളാണുള്ളത്; ഈ സാധ്യതകള്‍ പരിശോധിച്ചിട്ടുണ്ടോ;
( സി )
ഓട്ടോമേറ്റഡ് മൊബൈല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ടെസ്റ്റിംഗ് എത്രമാത്രം പ്രയോജനപ്രദമാണെന്ന് വിശദമാക്കുമോ?
1320.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് കിഫ്‌ബി മുഖേന നടപ്പിലാക്കുന്ന ഏതെങ്കിലും പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ വച്ച് കിഫ്‌ബി മരവിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെ പദ്ധതികളാണ്; ഓരോ പദ്ധതിയുടെയും പേരും വിശദാംശങ്ങളും നിർമ്മാണം മരവിപ്പിക്കാനുള്ള കാരണവും വ്യക്തമാക്കുമോ?
1321.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ നിന്നും 154.626 കോടി രൂപ സാമ്പത്തികാനുമതിയും 143.15 കോടി രൂപയ്ക്ക് സാങ്കേതിക അനുമതിയും ലഭ്യമായിട്ടുള്ള അഴിക്കോട് മുനമ്പം പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കാമോ ;
( ബി )
എന്തെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തികരിക്കേണ്ടതായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പാലത്തിന്റെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തികരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1322.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിൽ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മാണാനുമതി ലഭിച്ച വാമനപുരം - ചിറ്റാർ റോഡിന്റെ കരാറുകാരനെ ഒഴിവാക്കി നടന്ന ടെണ്ടർ നടപടി അംഗീകരിക്കുന്നതിനായി 19.11.2022-ൽ കെ.ആർ.എഫ്.ബി. സർക്കാരിന് സമർപ്പിച്ച ശിപാർശയിന്മേൽ ഇതുവരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( ബി )
പദ്ധതിയുടെ അംഗീകരിച്ച അടങ്കൽ തുക എത്രയാണെന്നും ഒഴിവാക്കപ്പെട്ട കരാറുകാരന് ഇതുവരെ എത്ര തുക നൽകിയിട്ടുണ്ടെന്നും എത്ര തുകയ്ക്കാണ് പുതിയ ടെണ്ടർ നടത്തിയിട്ടുള്ളതെന്നും വിശദമാക്കാമോ;
( സി )
എന്തെല്ലാം പ്രവൃത്തികളാണ് പ്രസ്തുത റോഡിൽ ഇനി അവശേഷിക്കുന്നതെന്നും പ്രസ്തുത പ്രവൃത്തി എന്ന് പൂർത്തീകരിക്കാനാകുമെന്നും വിശദമാക്കാമോ?
1323.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന നടപ്പിലാക്കുന്ന തീരദേശ ഹൈവേയുടെ എത്ര കിലോ മീറ്റര്‍ ദൂരമാണ് കല്ല്യാശ്ശേരി മണ്ഡലത്തിലൂടെ കടന്നു പോകുന്നത്; നാറ്റ്പാക് സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി അലൈമെന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലത്ത് എത്ര പാലങ്ങളാണ് നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നത്; എവിടെയൊക്കെയാണ്; പ്രസ്തുത പാലങ്ങള്‍ക്കു വേണ്ടിയുള്ള ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1324.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ ഭഗവതിപ്പടി - കരീലകുളങ്ങര - മല്ലിക്കാട്ട് കടവ് റോഡിന്റെ നിര്‍മ്മാണം കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചിട്ടും ഇതിനോടനുബന്ധമായി നിര്‍മ്മിക്കേണ്ടിയിരുന്ന പത്തിയൂര്‍ പാലത്തിന്റ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ആരംഭിക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം എന്താണെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
1325.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള മമ്മിയൂര്‍ ഫ്ലൈ ഓവര്‍ പദ്ധതി കിഫ്ബി മുഖേന നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( ബി )
മമ്മിയൂര്‍ ഫ്ലൈ ഓവര്‍ പദ്ധതിയുടെ ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
1326.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി നിയോജകമണ്ഡലത്തില്‍ കിഫ്ബി മുഖേന പൊതുമരാമത്ത് വകുപ്പിന് അനുവദിച്ച പ്രവൃത്തികളും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ;
( ബി )
ഇവയില്‍ പൂര്‍ത്തീകരിച്ചവ ഏതൊക്കെയെന്ന് അറിയിക്കുമോ; ;
( സി )
പൂര്‍ത്തീകരിക്കുവാനുള്ളവയുടെ നിലവിലെ സ്ഥിതിയും എത്ര ശതമാനം നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്നും വെളിപ്പെടുത്തുമോ?
1327.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എച്ച്. സലാം
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16 കാലത്തെ സര്‍ക്കാര്‍ സമയബന്ധിതമായി സ്ഥലം ഏറ്റെടുത്തു നല്‍കാതിരുന്നതിനാല്‍ ദേശീയപാതാ അതോറിറ്റി ഉപേക്ഷിച്ചതും 2016-2021- കാലത്തെ സര്‍ക്കാര്‍ ഏറ്റെടുത്തതും നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതുമായ ദേശീയപാതാ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഏതെല്ലാം ജില്ലകളിലായി എത്ര കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതിനായി ചെലവഴിച്ച തുകയുടെ വിശദാംശവും ലഭ്യമാക്കാമോ;
( സി )
നിലവില്‍ പ്രവൃത്തികൾ പുരോഗമിക്കുന്ന ദേശീയപാതാ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള പുതിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും അവയില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് അംഗീകാരം നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വിശദമാക്കുമോ?
1328.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 66ൽ തലപ്പാടി-ചെങ്കള റീച്ചിന്റെ നിർമ്മാണ പ്രവൃത്തി പൂർത്തികരിക്കുമ്പോൾ കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ പ്രവേശന കവാടം നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1329.
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം. കെ. മുനീർ
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും കിഫ്ബി വഴിയുളള കടമെടുപ്പിനെ സംസ്ഥാന കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയതും സംസ്ഥാനത്തെ ദേശീയപാതാ വികസനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വിവിധ ദേശീയപാതകളുടെ വികസനത്തിനായി ആവശ്യമുളള തുക എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
ദേശീയപാതാ വികസനത്തിനാവശ്യമായ തുക എപ്രകാരം കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1330.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേയുടെ നിര്‍മ്മാണത്തിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തികരിച്ചിട്ടുള്ളതെന്നും പൂര്‍ത്തികരിക്കേണ്ടതായിട്ടുള്ളതെന്നും വിശദമാക്കാമോ;
( ബി )
കടല്‍ത്തീരത്തുകൂടി കടന്നുപോകുന്ന തീരദേശ ഹൈവേയുടെ സംരക്ഷണത്തിനായി തീരദേശ ഹൈവയോടൊപ്പം കടല്‍ ഭിത്തിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വൈപ്പിന്‍കര ഉള്‍പ്പെടുന്ന റീച്ചില്‍ എത്ര തുകയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
വൈപ്പിന്‍കരയിലൂടെ തീരദേശ ഹൈവേ കടന്ന് പോകുമ്പോള്‍ എത്ര പേര്‍ക്കാണ് വീടും സ്ഥലവും നഷ്ടപ്പെടുന്നതെന്നും ഇവരുടെ പുനരധിവാസത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
1331.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 66-ന്റെ വികസന നടപടികള്‍ ആരംഭിച്ചത് എന്നാണ് ; നടപടികളുടെ ഘട്ടങ്ങൾ വിശദീകരിക്കാമോ;
( ബി )
2016 മുതല്‍ 2021 വരെ നടന്ന പ്രവൃത്തികളും 2021 മുതല്‍ നാളിതുവരെ നടന്നുവരുന്ന പ്രവൃത്തികളും വിശദീകരിക്കാമോ;
( സി )
എത്ര കി.മീ. റോഡുകള്‍ പ്രവൃത്തി പൂര്‍ത്തിയാക്കി എന്ന് വ്യക്തമാക്കാമോ?
1332.
ശ്രീ വി ജോയി
ഡോ. കെ. ടി. ജലീൽ
ശ്രീ എം നൗഷാദ്
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 66 വികസനം സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതികളില്‍ ഒന്നായി എറ്റെടുത്ത്, ആറുവരി പാതയായി വികസിപ്പിച്ച് യാഥാര്‍ത്ഥ്യമാക്കുന്നതിന് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
നിലവില്‍ എത്ര റീച്ചുകളില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടെന്നും അവ ഏതെല്ലാമാണെന്നും അറിയിക്കാമോ;
( സി )
മറ്റ് റീച്ചുകളിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഡി )
ദേശീയപാത 66 വികസനത്തിനുളള ഭൂമി സമയബന്ധിതമായി ഏറ്റെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ; ഇതു മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തി പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
1333.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞവർഷം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിൽ എന്തൊക്കെ തീരുമാനങ്ങളാണ് ഉണ്ടായിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത യോഗത്തിന്റെ മിനിറ്റ്സിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
ദേശീയപാത പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്നതിൽ സംസ്ഥാന വിഹിതം ഒഴിവാക്കി നൽകാമെന്ന് പ്രസ്തുത ചർച്ചയിൽ തീരുമാനം ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെ പദ്ധതികളുടെ കാര്യത്തിലാണ് ഇപ്രകാരം തീരുമാനിച്ചതെന്നും സംസ്ഥാന വിഹിതം ഒഴിവാക്കുന്നതിന് പകരമായി സംസ്ഥാനം നൽകേണ്ട സേവനങ്ങളും ഇളവുകളും എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിയുമായി കരാർ ഒപ്പിട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ എന്നാണ് കരാർ ഒപ്പിട്ടത്; കരാറിന്റെ പകർപ്പ് ലഭ്യമാക്കുമോ; കരാർ ഒപ്പിട്ടിട്ടില്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ഡി )
മേൽപ്പറഞ്ഞ കാര്യങ്ങളിൽ തുടർനടപടികൾ ഉണ്ടാകാത്തതിനാൽ ദേശീയപാത വികസനം മരവിച്ചിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര തുടർ നടപടികൾ സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1334.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേശീയപാതകളുടെ നിർമ്മാണത്തിന് നിർമ്മാണ സാമഗ്രികളുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഏതൊക്കെ ദേശീയപാതകളുടെ നിർമ്മാണ പ്രവൃത്തികൾ ആണ് ഈ കാരണത്താൽ പ്രതിസന്ധിയിൽ ആയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾക്കായി ദേശീയപാത അതോറിറ്റി സംസ്ഥാന സർക്കാരിനെ സമീപിച്ചിട്ടുണ്ടോ; എങ്കിൽ എന്നാണ് ദേശീയപാത അതോറിറ്റി സർക്കാരിനെ സമീപിച്ചതെന്നും എന്തൊക്കെ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ആവശ്യങ്ങളിൻമേൽ സംസ്ഥാന സർക്കാർ നാളിതുവരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
1335.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി റസ്റ്റ് ഹൗസ് നവീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന് അറിയിക്കാമോ?
1336.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള റോഡ് ഫണ്ട് ബോർഡിന് (കെ.ആർ.എഫ്.ബി.) എത്ര ഔദ്യോഗിക വാഹനങ്ങളുണ്ട്; ഓരോന്നിന്റെയും രജിസ്ട്രേഷൻ നമ്പറും വാഹനത്തിന്റെ മോഡലും വ്യക്തമാക്കുമോ; പ്രസ്തുത വാഹനങ്ങൾ ഓരോന്നും നിലവിൽ ആരാണ് ഉപയോഗിക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
വകുപ്പ് മന്ത്രിയുടെ ഓഫീസ് ആവശ്യങ്ങൾക്കായി കെ.ആർ.എഫ്.ബി.യിൽ നിന്നും വാഹനം വിട്ടുനൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതു വാഹനം ആണ് നൽകിയിട്ടുള്ളത്; എന്നുമുതലാണ് ഇപ്രകാരം വാഹനം വിട്ടുനൽകിയിട്ടുള്ളത്; വാഹനം വിട്ടുനൽകിയതുമായി ബന്ധപ്പെട്ട രേഖയുടെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
കെ.ആർ.എഫ്.ബി.യുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ കഴിഞ്ഞ ആറ് മാസത്തെ യാത്രാ വിശദാംശം ഉൾപ്പെടുന്ന ലോഗ് ബുക്കുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
1337.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ തെക്കില്‍ - ആലറ്റി കിഫ്ബി റോഡിലെ ബേഡകം വളവിന് വേണ്ടി ഭൂമി ഏറ്റെടുക്കലിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
കിഫ്ബി സാമ്പത്തികാനുമതി നല്‍കിയ സബ്-പ്രൊജക്ടില്‍ പ്രസ്തുത ഭൂമി ഏറ്റെടുക്കലിന് എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ;
( സി )
അനുവദിച്ച തുക കിഫ്ബിയില്‍ നിന്നും ലഭിച്ചിട്ടും ഭൂമി ഏറ്റെടുക്കാനുള്ള കാലതാമസം എന്താണെന്ന് വിശദമാക്കാമോ;
( ഡി )
ഭൂമി ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചിട്ട് എത്ര വര്‍ഷമായെന്നും ഇത് എന്ന് പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കാനാകുമെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?
1338.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിവരം ലഭ്യമാക്കാമോ?
1339.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള കോങ്ങാട് നിയോജക മണ്ഡലം റസ്റ്റ് ഹൗസ് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത റസ്റ്റ് ഹൗസ് നിര്‍മ്മാണത്തിന് അനുയോജ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് ജലസേചന വകുപ്പുമായി ബന്ധപ്പെട്ട് തുടര്‍നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1340.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പരപ്പനങ്ങാടി ഒട്ടുമ്മൽ ഡ്രയിനേജ് , പൂരപ്പുഴ ചിറമംഗലം ഡ്രെയിനേജ് ചെട്ടിപ്പടി കുപ്പിവളവ് ഡ്രെയിനേജ്, വെന്നിയൂർ തെയ്യാല റോഡിൽ കൊടക്കല്ല് ഡ്രെയിനേജ്, രുക്കുളം തെയ്യാല റോഡിൽ സെൻട്രൽ ബസാർ ഡ്രെയിനേജ് എന്നീ ഡ്രെയിനേജുകളുടെ നിർമ്മാണ അനുമതി സംബന്ധിച്ച വിശദവിവരങ്ങൾ ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ ഓരോന്നിന്റെയും ഫയൽ നമ്പറുകളും, ഇവയുടെ എസ്റ്റിമേറ്റ് തുകകൾ എത്രയെല്ലാമാണെന്നും ഇവ ഇപ്പോൾ ഏത് ഓഫീസിലാണെന്നും അറിയിക്കാമോ;
( സി )
ഈ പ്രവൃത്തികളിൽ സർക്കാരിന്റെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ടവ ഏതെല്ലാമാണെന്നും ഇവയ്ക്ക് എന്നേക്ക് ഭരണാനുമതി ലഭ്യമാക്കാൻ സാധിക്കും എന്നും വിശദമാക്കാമോ?
1341.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ-ഷൊർണൂർ പാതയിലെ പെരുമ്പിള്ളിശേരി, പൂച്ചിന്നിപാടം സെന്ററിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിനായി എം.എൽ.എ. ആസ്തിവികസന പദ്ധതിയിൽ നിന്നും ഫണ്ട് അനുവദിച്ചിരുന്നെങ്കിലും പദ്ധതി നടപ്പിലാക്കാൻ കെ.എസ്.ടി.പി. സമ്മതപത്രം നൽകാത്തതിന്റെ കാരണം അറിയിക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിന്മേല്‍ സ്ഥലം എം.എൽ.എ. ഉന്നയിച്ച പരാതി പൊതുമരാമത്ത് വകുപ്പിന്റെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നോയെന്ന് വ്യക്തമാക്കുമോ?
1342.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ മാവേലിക്കര വിശ്രമകേന്ദ്രത്തില്‍ ആവശ്യമനുസരിച്ചുള്ള റൂമുകള്‍ ഇല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പൊതുജനങ്ങളുടെ ആവശ്യാര്‍ത്ഥം പുതിയ കെട്ടിടം/ഫ്ലാറ്റ് നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ; ആയതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
1343.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ) പൊതുമരാമത്ത് വകുപ്പിന് കേന്ദ്ര സർക്കാരിൽ നിന്നും വിവിധ പദ്ധതികൾക്ക് കഴിഞ്ഞ അഞ്ചു വര്‍ഷം ലഭിച്ച തുകയുടെ വിശദാംശങ്ങൾ വര്‍ഷം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
വകുപ്പിന് ലഭിക്കേണ്ട കേന്ദ്ര സഹായത്തിൽ കുറവ് ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( സി )
നിലവിൽ കേന്ദ്ര പദ്ധതികൾക്ക് കുടിശ്ശിക ഉണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങൾ നൽകാമോ?
1344.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര വകുപ്പ് കിഫ്‌ബി മുഖേന നടപ്പിലാക്കുന്ന ഏതെങ്കിലും പദ്ധതിയുടെ നിർമ്മാണ പ്രവൃത്തി കിഫ്‌ബി പാതിവഴിയിൽ മരവിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പദ്ധതിയുടെയും പേരും വിശദാംശങ്ങളും നിർമ്മാണം മരവിപ്പിക്കാനുള്ള കാരണവും വ്യക്തമാക്കുമോ?
1345.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ വി കെ പ്രശാന്ത്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ നൈറ്റ് ലൈഫ് ടൂറിസത്തിന്റെ സാധ്യതകള്‍ പരിശോധിച്ചിട്ടുണ്ടോ; പ്രധാന ടൗണ്‍ഷിപ്പുകളെ കണ്ണടയ്ക്കാത്ത നഗരങ്ങളായി പരിവര്‍ത്തനപ്പെടുത്താനും വിപണിയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനും പദ്ധതികള്‍ തയ്യാറാക്കുമോ;
( ബി )
ഏതെല്ലാം കേന്ദ്രങ്ങളെയാണ് നിലവില്‍ ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്നും പ്രസ്തുത കേന്ദ്രങ്ങളിലെ പ്രവർത്തന പുരോഗതിയും വ്യക്തമാക്കാമോ;
( സി )
പൈതൃക കെട്ടിടങ്ങളെയും സ്ഥാപനങ്ങളെയും സ്മാരകങ്ങളെയും പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
1346.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. ആന്റണി ജോൺ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ഹെലിടൂറിസം പദ്ധതി നടപ്പിലാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പദ്ധതിയുടെ ഭാഗമായി സുപ്രധാന ടൂറിസം കേന്ദ്രങ്ങളുടെ സമീപത്ത് നിലവിലുള്ള ഹെലിപാ‍ഡുകള്‍ കണ്ടെത്താനും പുതിയവ നിര്‍മ്മിക്കാനും ലക്ഷ്യമിടുന്നുണ്ടോ; വിശദമാക്കാമോ;
( സി )
സര്‍വ്വീസുകള്‍ നടത്തുന്നതിന് പ്രത്യേക ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ഡി )
ഹെലിടൂറിസം നയം രൂപീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1347.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹെെവേയുടെ വികസനത്തോടെ പുതിയ ബീച്ചുകള്‍ രൂപപ്പെടുത്തുന്നതിനുള്ള സാധ്യത വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( ബി )
തീരദേശ ഹെെവേയുടെ നിര്‍മ്മാണം തീരപ്രദേശങ്ങളുടെ വെെവിധ്യമാര്‍ന്ന വികസനത്തിനും വിനോദസഞ്ചാര മേഖലയുടെ വികസനത്തിലൂടെ തൊഴില്‍ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമോ; വിശദമാക്കുമോ;
( സി )
ഡെസ്റ്റിനേഷന്‍ ടൂറിസം, സെെക്കിള്‍ ടൂറിസം എന്നീ മേഖലകളുടെ പുരോഗതിക്ക് തീരദേശ ഹെെവേയുടെ പൂര്‍ത്തീകരണം സഹായിക്കുമോ; വിശദമാക്കുമോ?
1348.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാറിലും വാഗമണ്ണിലും ടൂറിസം ടൗൺഷിപ്പ് നിർമ്മിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി യു.എ.ഇ. അംബാസിഡറുമായി ചർച്ച നടത്തിയിട്ടുണ്ടോ; എങ്കില്‍ ചർച്ച എവിടെ വച്ചായിരുന്നുവെന്നും ചര്‍ച്ചയിലെ തീരുമാനങ്ങൾ എന്തൊക്കെയായിരുന്നുവെന്നും അറിയിക്കാമോ; ആയതിന്റെ മിനിട്സിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പ്രിൻസിപ്പൽ സെക്രട്ടറി തലത്തിൽ സർക്കാരിന് സമർപ്പിച്ച നോട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ; പ്രസ്തുത പദ്ധതിയ്ക്കായി അനുയോജ്യമായ പ്രദേശം കണ്ടെത്തുന്നതിനായി നിയോഗിച്ച സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1349.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം ഡി.റ്റി.പി.സി. അമിനിറ്റി സെന്ററിനു സമീപത്തെ കായലോര ടൂറിസം പദ്ധതികള്‍ ഏതു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കിയത് എന്നും ഇതിന് ആകെ അനുവദിച്ച തുക എത്രയാണെന്നും എന്നാണ് ഭരണാനുമതി ലഭിച്ചതെന്നും അനുവദിച്ച തുക ഏതൊക്കെ ഇനങ്ങള്‍ക്കാണ് ചെലവഴിച്ചിട്ടുള്ളത് എന്നും തരം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പദ്ധതി പ്രദേശത്തെ സ്ഥലം സംബന്ധിച്ച റവന്യൂ രേഖകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
ഫാം 2 മലബാര്‍ 500 പദ്ധതി
1350.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഫാം 2 മലബാര്‍ 500 പദ്ധതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
ഈ പദ്ധതികൊണ്ട് മലബാര്‍ മേഖലയില്‍ ടൂറിസത്തിന് ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ; ഇതിന് സമാനമായി മറ്റ് പ്രദേശങ്ങളിലും ഇത്തരത്തില്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ആലോചനയുണ്ടോ; എങ്കിൽ വിശദമാക്കാമോ?
1351.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്കുളം കായൽ പുനരുജ്ജീവന പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് തടസ്സം എന്തെങ്കിലും നിലവിലുണ്ടോ; പദ്ധതിയുടെ ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് നിബന്ധനകൾ തയ്യാറാക്കുന്നതിന് ഏതെങ്കിലും ഏജൻസിയെ നിയോഗിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത ഏജൻസിക്ക് അനുവദിച്ചിരിക്കുന്ന കാലാവധി എത്രയാണെന്നും പ്രതിഫലം എത്രയാണെന്നും പ്രസ്തുത ഏജൻസിക്ക് പ്രതിഫലം നൽകിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( ഡി )
ഏജൻസിയെ നിയോഗിച്ച സർക്കാർ ഉത്തരവുകൾ ലഭ്യമാക്കാമോ; പ്രസ്തുത ഏജൻസിയെ ഏൽപ്പിച്ച ഉത്തരവാദിത്തം ശരിയായ രീതിയിൽ നിർവ്വഹിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
ഉത്തരവാദിത്തം നിർവ്വഹിക്കുന്നതിൽ ഏജൻസി വീഴ്ച വരുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഏജൻസിക്കെതിരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( എഫ് )
ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി അട്ടിമറിക്കുന്നതിന് പ്രസ്തുത ഏജൻസി ശ്രമിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ജി )
ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി എന്നത്തേയ്ക്കു ആരംഭിക്കുവാൻ കഴിയുമെന്ന് വിശദമാക്കാമോ?
1352.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു തദ്ദേശഭരണ സ്ഥാപനത്തിനു കീഴില്‍ ഒരു വിനോദസഞ്ചാര കേന്ദ്രം വികസിപ്പിക്കുന്നതിനായുള്ള ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ തിരൂരമ്പാടി മണ്ഡലത്തില്‍ അനുമതി ലഭിച്ച പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ; അവയുടെ വിശദാംശം ലഭ്യമാക്കുമോ?
1353.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുവേണ്ടി സമ്പൂര്‍ണ്ണ ടൂറിസം സീസണ്‍ പദ്ധതിയുടെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?
1354.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ പഴശ്ശി സ്‍മൃതിമന്ദിരത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ചുമര്‍ചിത്രമതില്‍ തയ്യാറാക്കുന്നതിന് ടൂറിസം വകുപ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ;
( ബി )
പടിയൂര്‍-കല്ല്യാട് ഇക്കോ ടൂറിസം പദ്ധതിയുടെ പ്രവൃത്തി പുരോഗതി വ്യക്തമാക്കാമോ?
1355.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര വകുപ്പിന് കീഴിൽ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളിൽ കേന്ദ്ര വിഹിതമായി എന്ത് തുക കുടിശിക ലഭിക്കാനുണ്ട് എന്ന് ഇനം തിരിച്ചു വ്യക്തമാക്കുമോ; ഓരോ പദ്ധതിയിലും കുടിശിക ലഭിക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കുമോ;
( ബി )
യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മറ്റ് റിപ്പോർട്ടുകൾ എന്നിവ സമർപ്പിച്ചിട്ടും കേന്ദ്രം തുക അനുവദിച്ചു നൽകാത്ത എത്ര പദ്ധതികൾ ഉണ്ട്; അവ ഏതൊക്കെയാണെന്നും ഓരോന്നിലും ലഭിക്കാനുള്ള തുക എത്രയാണെന്നും വ്യക്തമാക്കുമോ?
1356.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാരപദ്ധതികളിൽ കേന്ദ്ര വിഹിതമായി എത്ര രൂപ കുടിശ്ശിക ലഭിക്കാനുണ്ടെന്നു ഇനം തിരിച്ചു വ്യക്തമാക്കുമോ; ഓരോ പദ്ധതിയിലും കുടിശ്ശിക ലഭിക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കുമോ;
( ബി )
യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മറ്റു റിപ്പോർട്ടുകൾ എന്നിവ സമർപ്പിച്ചിട്ടും പണം അനുവദിച്ചു നൽകാത്ത പദ്ധതികൾ എത്രയെന്നും അവ ഏതൊക്കെയെന്നും ഓരോന്നിലും ലഭിക്കാനുള്ള തുക എത്രയെന്നും വിശദമാക്കുമോ?
1357.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം വകുപ്പിന് കീഴില്‍ വരുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ആര്‍ക്കിടെക്ടുമാരുടെ പാനല്‍ തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പാനല്‍ തയ്യാറാക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;
( സി )
വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജുകളിലെ ആര്‍ക്കിടെക്ട്, സിവില്‍ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇൗ വിഭാഗങ്ങളെയും കൂടി ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1358.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബജറ്റില്‍ പ്രഖ്യാപിച്ചതും ഇരുപത് ശതമാനം തുക വകയിരുത്തിയിട്ടുള്ളതുമായ വിനോദസഞ്ചാര വകുപ്പിന്റെ പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അവയ്ക്കായി അനുവദിച്ച തുകയുടെ വിശദാംശം നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് വകുപ്പ് മുന്‍കൈ എടുത്ത് ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് വിവരം ലഭ്യമാക്കാമോ;
( സി )
ആലപ്പുഴ മണ്ഡലത്തില്‍ ബജറ്റില്‍ പ്രഖ്യാപിച്ച ടൂറിസം വകുപ്പിന് കീഴില്‍ വരുന്ന പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1359.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിമ്മിനി ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് ടൂറിസം വകുപ്പില്‍ നിന്നും ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ആറാട്ടുപുഴ പൂരം, വല്ലച്ചിറ ഗ്രാമപഞ്ചായത്തിന്റെ മൂന്നുമാസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷം എന്നിവയ്ക്ക് ടൂറിസം വകുപ്പില്‍ നിന്നും ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?
1360.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതി സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കുന്നതില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എന്തെല്ലാം പ്രവൃത്തികളാണ് നമ്പിക്കുളം ടൂറിസം പദ്ധതിയില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
എന്തൊക്കെ പ്രവൃത്തികളാണ് ഇനിയും പൂര്‍ത്തീകരിക്കാനുള്ളത് ; ഇവ പൂര്‍ത്തീകരിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
1361.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ വിലങ്ങന്‍കുന്ന് താഴ്‍വരയില്‍ നിന്നും ആരംഭിക്കുന്ന രീതിയില്‍ 'പുഴക്കല്‍ കോള്‍ ടൂറിസം ഇടനാഴി' എന്ന പേരില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
1362.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റേയും മുന്‍സർക്കാരിന്റേയും കാലയളവില്‍ വർക്കലയിലെ വിനോദസഞ്ചാര മേഖല പരിപോഷിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
1363.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പൂങ്കാവനം ഡാം പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ പ്രദേശം വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്ന കാര്യം പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഓരോ പഞ്ചായത്തിലും നഗരസഭയിലും ഒരു വിനോദസഞ്ചാരകേന്ദ്രം എന്ന പദ്ധതി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര പഞ്ചായത്തുകളിലും നഗരസഭകളിലും വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
1364.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ ജില്ലയില്‍ മുനക്കൽ ബീച്ചിലെ നിലച്ചിരിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ, പ്രശ്നങ്ങല്‍ പരിഹരിച്ച് പുനരാരംഭിച്ച് അടിയന്തരമായി പൂർത്തീകരിക്കാനുള്ള ശ്രമം ഉണ്ടാകുമോയെന്ന് വ്യക്തമാക്കാമോ?
1365.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ നിലമ്പൂര്‍ മണ്ഡലത്തിൽ വിനോദസഞ്ചാര വകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതികളുടെയും ചെലവഴിച്ച തുകയുടെയും വിവരങ്ങൾ വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
നിലമ്പൂര്‍ മണ്ഡലത്തിലെ ഏതെല്ലാം ടൂറിസം പദ്ധതികളുടെ പ്രെപ്പോസലുകളാണ് പരിഗണനയിലുള്ളതെന്നും മേല്‍ പ്രെപ്പോസലുകളുടെ നിലവിലെ അവസ്ഥയും ഫയല്‍ ഏത് കാര്യാലയത്തിലാണ് നിലവിലുള്ളതെന്നും അറിയിക്കാമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ടൂറിസം പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
തദ്ദേശ സ്ഥാപനങ്ങളുടെ ടൂറിസം പദ്ധതി പ്രെപ്പോസലുകള്‍ക്ക് പരമാവധി അനുവദിക്കുന്ന തുക എത്രയെന്നും ആയതിന്റെ നടപടിക്രമങ്ങളും വിശദമാക്കാമോ?
1366.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനും നടത്തിപ്പിനുമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുഖേന 2016 മുതല്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇതിൽ ഏതൊക്കെ പ്രവൃത്തികൾ പൂര്‍ത്തിയായെന്നും പൂര്‍ത്തീയാകാനുള്ളവയുടെ നിലവിലെ പ്രവൃത്തി പുരോഗതിയും വിശദമാക്കാമോ?
1367.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ പുളിമാത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലെ കടലുകാണി ടൂറിസം പദ്ധതി-രണ്ടാം ഘട്ടം എന്ന പ്രവൃത്തിയുടെ ഭാഗമായി നിലവില്‍ എന്തെല്ലാം നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
1368.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിമ്മിനി ഡാം മേഖലയില്‍ ടൂറിസം വികസനത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
വനം വകുപ്പ് മുഖേന ചിമ്മിനി ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസലിന് അനുമതിയും ഫണ്ടും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; ഇതിനായുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ?
1369.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി മണ്ഡലത്തിലെ മനക്കച്ചിറ ടൂറിസം പദ്ധതി നവീകരിച്ച് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദവിവരം നല്‍കുമോ?
1370.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാറിലും വാഗമണ്ണിലും ടൂറിസം ടൗണ്‍ഷിപ്പ് നിര്‍മ്മാണം ഉള്‍പ്പെടെ കോടികളുടെ വിദേശ നിക്ഷേപത്തിനു യു.എ.ഇ. അംബാസിഡറുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ എവിടെ വച്ചാണ് ചർച്ച നടത്തിയത് എന്ന് വെളിപ്പെടുത്താമോ; പ്രസ്തുത ചർച്ചയുടെ മീറ്റിംഗ് മിനിറ്റ്സ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി എത്ര കോടി രൂപയാണ് യു.എ.ഇ. സർക്കാർ നിക്ഷേപിക്കാൻ താല്പര്യം പ്രകടിപ്പിച്ചത് എന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ ?
1371.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര സാൻഡ് ബാങ്ക്സ് ടൂറിസം കേന്ദ്രം നവീകരിച്ചതിന്റെ ഭാഗമായി പ്രദേശത്തു സ്ഥാപിച്ച മൂത്രപ്പുര സഞ്ചാരികൾക്ക് സുരക്ഷിതമായി ഉപയോഗിക്കുന്നതിന് സൗകര്യപ്രദമല്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ സുരക്ഷിതവും സൗകര്യപ്രദവുവുമായ ഒരു മൂത്രപ്പുര ടൂറിസം കേന്ദ്രത്തിന്റെ മുൻഭാഗത്തായി സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കുമോ;
( സി )
പ്രദേശത്ത് തട്ടുകടകൾ നടത്തി ഉപജീവനം നടത്തിയിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള തട്ടുകടക്കാരെ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുകയുണ്ടായോ;
( ഡി )
എങ്കിൽ തട്ടുകടക്കാരുടെ ഉപജീവനമാർഗ്ഗം നഷ്ടപ്പെടാതിരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1372.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാസ്താംപാറയില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള നടപടിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; ഇതിനായി നാളിതുവരെ എന്തൊക്കെ നടപടികളും തുടര്‍നടപടികളും സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?
1373.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മുനിസിപ്പാലിറ്റിയിൽ ചെരണിയിലുള്ള ടൂറിസം വകുപ്പിന്റെ പാർക്ക് പുനരുദ്ധരിക്കാന്‍ നടപടി സ്വീകരിക്കുമോ?
1374.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ റിവര്‍ക്രൂയിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ഇവ ഏതൊക്കെ പ്രദേശങ്ങളിലാണെന്നുമുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
ഇതിനായി ഇതുവരെ എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ എത്ര പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്ന് വ്യക്തമാക്കാമോ?
1375.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21ലെ സർക്കാർ അധികാരത്തിൽ വന്നത് മുതൽ നാളിതുവരെ വിനോദസഞ്ചാര വകുപ്പിന്റെ എത്ര പ്രവൃത്തികളാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി(യു.എൽ.സി.സി.എസ്.)ക്ക് നൽകിയിട്ടുള്ളതെന്നും അവയുടെ തുക എത്രയെന്നും അറിയിക്കുമോ;
( ബി )
ഇത്തരത്തിൽ നല്കിയിട്ടുള്ളതിൽ എത്ര പ്രോജക്ടുകൾ പൂർത്തീകരിച്ചുവെന്നും എത്ര പ്രോജക്ടുകൾ നിർമ്മാണ ഘട്ടത്തിലാണെന്നും അറിയിക്കാമോ;
( സി )
ഏതെങ്കിലും പ്രോജക്ടുകളുടെ നിർമ്മാണം നിർത്തിവച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പ്രോജക്ടുകളിൽ ടെൻഡർ കൂടാതെ യു.എൽ.സി.സി.എസ്.നു നൽകിയ പ്രോജക്ടുകളുടെ എണ്ണവും തുകയും വ്യക്തമാക്കുമോ?
1376.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാറിലും വാഗമണ്ണിലും ടൂറിസം ടൗണ്‍ഷിപ്പ് നിര്‍മ്മാണം ഉള്‍പ്പെടെ കോടികളുടെ വിദേശ നിക്ഷേപത്തിനു യു.എ.ഇ അംബാസിഡറുമായി ചർച്ച നടത്തിയിട്ടുണ്ടോ; വിശദമാക്കgമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്ര സർക്കാരിന്റെ വിദേശകാര്യ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, റിസര്‍വ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്നുള്ള അനുമതി ആവശ്യമുണ്ടോ; വ്യക്തമാക്കുമോ;
( സി )
എങ്കിൽ ഇപ്രകാരം കേന്ദ്ര സർക്കാരിൽനിന്നും അനുമതി തേടിയിട്ടുണ്ടോയെന്നും അനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശവും അറിയിക്കുമോ?
വിനോദസഞ്ചാര വകുപ്പ് മന്ത്രിയുടെ വിദേശ സന്ദർശനങ്ങൾ
1377.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി എത്ര തവണ വിദേശസഞ്ചാരം നടത്തിയിട്ടുണ്ട്; സന്ദർശിച്ച രാജ്യങ്ങളുടെ പേരും സന്ദർശന തീയതിയും താമസിച്ച ഹോട്ടലുകളുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വിദേശ സന്ദർശനങ്ങൾക്കായി ചെലവഴിച്ച തുകയുടെ വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വിദേശ സന്ദർശനങ്ങളിൽ മന്ത്രിയുടെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ അനുഗമിച്ചിട്ടുണ്ടോ; എങ്കിൽ ആരൊക്കെയാണ് ഓരോ യാത്രയിലും അനുഗമിച്ചിട്ടുള്ളതെന്നും അവരുടെ ചെലവ് ആരാണ് വഹിച്ചിട്ടുള്ളതെന്നുമുള്ള വിശദാംശങ്ങൾ നൽകാമോ?
1378.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വെഡ്ഡിങ് ഡെസ്റ്റിനേഷനുകളായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കില്‍ ഏതെല്ലാം കേന്ദ്രങ്ങളെയാണ് വെഡ്ഡിങ് ഡെസ്റ്റിനേഷനുകളായി വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
നിലവില്‍ ഏതെങ്കിലും കേന്ദ്രത്തെ വെഡ്ഡിങ് ഡെസ്റ്റിനേഷനായി വികസിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിവരം ലഭ്യമാക്കുമോ;
( ഡി )
പ്രധാന വെഡ്ഡിങ് ഡെസ്റ്റിനേഷനുകളുടെ പ്രൗഢി വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
1379.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ വി ജോയി
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെെതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിനൊപ്പം വിനോദസഞ്ചാര മേഖലയുടെ വികസനവും യാഥാര്‍ത്ഥ്യമാക്കുന്ന പെെതൃക വിനോദസഞ്ചാര പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തീര്‍ത്ഥാടക ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ഓഗ്‍മെന്റ് റിയാലിറ്റി പോലുള്ള സങ്കേതങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ എന്നിവക്കൊപ്പം ഇസ്ലാമിക് ചരിത്ര മെെക്രോസെെറ്റും തയ്യാറാക്കുന്നതിനുള്ള പദ്ധതിയുണ്ടോ; വിശദമാക്കുമോ?
1380.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ ഹെെവേ നിര്‍മ്മാണത്തിലൂടെ വിനോദസ‍ഞ്ചാര മേഖലയിലുണ്ടാക്കുന്ന പുരോഗതി തീരദേശ ജനങ്ങളുടെ ഉപജീവനത്തിലും വരുമാനത്തിലും നിര്‍ണ്ണായക സ്വാധീനം വഹിക്കാനുള്ള സാധ്യതകള്‍ വിശകലന വിധേയമാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1381.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളീയം, നവകേരളം പരിപാടികൾക്കായി വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ഏതൊക്കെ സ്ഥാപനങ്ങൾ സ്പോൺസർഷിപ്പ് നൽകിയിട്ടുണ്ട്; സ്ഥാപനങ്ങളുടെ പേരും നൽകിയ തുകയും സേവനങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കുമോ?
1382.
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര മേഖലയുടെ പുരോഗതിക്കും വികസനത്തിനും സഹായകമായ ആശയങ്ങളും പദ്ധതികളും ടൂറിസം നിക്ഷേപക സംഗമത്തിലൂടെ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സംഗമത്തിൽ നിക്ഷേപകർ അവതരിപ്പിച്ച ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിന് എന്തെല്ലാം അനുബന്ധ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്; വിശദീകരിക്കുമോ;
( സി )
ഉത്തരവാദിത്ത ടൂറിസം മേഖലയിൽ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റാനാകുംവിധം പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ ഉയർന്നുവന്നിട്ടുണ്ടോ; വിശദീകരിക്കുമോ;
( ഡി )
നിക്ഷേപക സൗഹൃദ പരിപാടികള്‍ ആഗോള ടൂറിസം നിക്ഷേപകസംഗമത്തിന് സഹായകമായിട്ടുണ്ടോ; സംസ്ഥാനത്ത് എല്ലാവർഷവും ടൂറിസം നിക്ഷേപകസംഗമം നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ?
1383.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളും മാലിന്യസംസ്കരണ സൗകര്യവും മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്;
( ബി )
ഇത്തരം പദ്ധതികള്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ മോണിറ്ററിംഗ് സംവിധാനം നിലവിലുണ്ടോ; വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.